വീട് പണിയുമ്പോൾ ദർശനം തെക്കോട്ടായാൽ അശുഭമോ ?
വാസ്തുശാസ്ത്രത്തിൽ ദിശകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ടുതന്നെ വീടുകൾ സാധാരണയായി നാല് പ്രധാന ദിശകളെ അഭിമുഖീകരിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്യുന്നത്. കൂടാതെ, ഓരോ കോണിനും ശാസ്ത്രത്തിൽ പ്രത്യേക ഗുണങ്ങളും ദോഷങ്ങളും നിർദ്ദേശിച്ചിട്ടുണ്ടെന്ന് വിശ്വാസമുണ്ട്. പ്രത്യേകിച്ച് തെക്ക്-കിഴക്കൻ കോണിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ കോണിലേക്കുള്ള കോൺ ചരിവോടെ നിലകൊള്ളുന്ന വീടുകളിൽ താമസിക്കുന്നത് ആശങ്കകളും ഭയങ്ങളും ഉണ്ടാക്കാമെന്നാണ് വാസ്തുശാസ്ത്രം സൂചിപ്പിക്കുന്നത്.

തെക്കു പടിഞ്ഞാറ് കന്നിമൂല ഭാഗത്ത് വടക്ക് കിഴക്കോട്ട് മുഖമായിട്ട് കോൺ തിരിഞ്ഞിരിക്കുന്ന ഗൃഹങ്ങളാണെങ്കിൽ കലഹമാണ് ഫലം എന്നു പറയുന്നുണ്ട്.
വടക്കു പടിഞ്ഞാറേ മൂലയായിട്ടുള്ള വായുകോണിൽ തെക്കു കിഴക്കേ മൂലയായിട്ടുള്ള അഗ്നികോണിലേക്ക് മുഖമായിട്ടുള്ള രീതിയിൽ ഗൃഹങ്ങൾ വച്ചു താമസിച്ചാൽ ചപലതയാണ് അതിന്റെ ന്യൂനത എന്നു ശാസ്ത്രം പറയുന്നു. ചപലത എന്നു പറയുമ്പോൾ ഒന്നിലും ഉറച്ചു നിൽക്കാത്ത പ്രകൃതി മനഃചാഞ്ചല്യം എന്നു പറയുന്നുണ്ട്. അതും അത്ര നല്ലതല്ല.
ഈശാന കോൺ വടക്കു കിഴക്കേ മൂലയിൽ തെക്കു പടിഞ്ഞാറോട്ട് ദർശനമായിട്ട് കോൺ തിരിഞ്ഞിരിക്കുന്ന മുഖമാണെങ്കിൽ അങ്ങനെയുള്ള ഗൃഹങ്ങളിൽ കുലനാശമാണ് ഫലം എന്നൊരു സൂചനയും ശാസ്ത്രത്തിൽ പറയുന്നു.
എങ്ങോട്ട് ദർശനമായിട്ടുള്ള പ്ലോട്ടാണെങ്കിലും, ഭൂമിയുടെ നാലു കാന്തിക ദിശകളിൽനിന്നും 15 ഡിഗ്രിയിൽ കൂടുതൽ ചെരിവ് വരുന്നത് പൊതുവേ വാസയോഗ്യമായ ഗൃഹത്തിന്റെ ലക്ഷണത്തിന് അത്ര ഉത്തമമല്ല എന്ന് വാസ്തു ശാസ്ത്രത്തിൽ വളരെ പ്രധാനമായിട്ട് എടുത്തു പറയുന്നുണ്ട്.
തെക്കോട്ട് മുഖമായിട്ടുള്ള ഗൃഹങ്ങൾ ദോഷകരമാണെന്ന് വാസ്തുശാസ്ത്രം പറയുന്നില്ല. തെക്കോട്ട് അഭിമുഖമായി പണിയുകയാണെങ്കിൽ അത് കൃത്യമായ മാഗ്നെറ്റിക്ക് സൗത്ത് ആയിരിക്കണം എന്നുമാത്രമാണ് നിർദേശിക്കുന്നത്. കൃത്യമായ തെക്കാണോ എന്ന് പരിശോധിച്ച് ധൈര്യമായി തെക്കോട്ട് മുഖമായി ഗൃഹം നിർമ്മിക്കാം. കൃത്യമായ സ്ഥാനം ക്രമീകരിക്കുകയും ഗൃഹമധ്യ സൂത്രം തടസപ്പെടാതെ ഒഴിച്ചിടുകയും ചെയ്താൽ തെക്കോട്ട് മുഖമായിട്ടുള്ള ഗൃഹങ്ങളും ഉത്തമമായിട്ട് പണിചെയ്യാം എന്ന് ശാസ്ത്രത്തിൽ വളരെ വ്യക്തമായിട്ട് പറയുന്നുണ്ട്. അതു കൊണ്ട് അത് അന്ധവിശ്വാസമായിട്ട് ആരുടെയെങ്കിലും മനസ്സിലുണ്ട് എങ്കിൽ ഒഴിവാക്കാം.