ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2; ഭൂമിയിലേക്കുള്ള മടക്ക യാത്ര ആരംഭിച്ചു

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യൻ സമയം 10.55 ഓടെ ചാന്ദ്രമണ്ഡലത്തിന്‍റെ സ്വാധീനത്തിൽ നിന്ന് പേടകം പുറത്തു കടക്കും. 3 ദിവസവും 22 മണിക്കൂറും 31 മിനിറ്റുമെടുത്താണ് ഭൂമിയിലേക്ക് പേടകം മടങ്ങിയെത്തുക.ഇന്ത്യന്‍ സമയം 12.15 ഓടെയാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ നാലു സഞ്ചാരികളെ വഹിക്കുന്ന ഒറൈണ്‍ പേടകം ലൂണാര്‍ ഫ്ളൈബൈ ആരംഭിച്ചത്.

 

 ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യൻ സമയം 10.55 ഓടെ ചാന്ദ്രമണ്ഡലത്തിന്‍റെ സ്വാധീനത്തിൽ നിന്ന് പേടകം പുറത്തു കടക്കും. 3 ദിവസവും 22 മണിക്കൂറും 31 മിനിറ്റുമെടുത്താണ് ഭൂമിയിലേക്ക് പേടകം മടങ്ങിയെത്തുക.ഇന്ത്യന്‍ സമയം 12.15 ഓടെയാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ നാലു സഞ്ചാരികളെ വഹിക്കുന്ന ഒറൈണ്‍ പേടകം ലൂണാര്‍ ഫ്ളൈബൈ ആരംഭിച്ചത്. അതിനു മുമ്പായി ഭൂമിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് യാത്രികര്‍ നേടി. അപ്പോളോ 13 ദൗത്യത്തിലെ യാത്രികരുടെ റെക്കോര്‍ഡ് ആണ് ആര്‍ട്ടെമിസ് 2 ഭേദിച്ചത്.

പുലര്‍ച്ചെ 4.32-ന് ചന്ദ്രോപരിതലത്തില്‍ നിന്നും പേടകം ഏറ്റവും അടുത്തുനില്‍ക്കുന്ന, 6545 കിലോമീറ്ററിലെത്തി. പുലര്‍ച്ചെ 6.05 മുതല്‍ 53 മിനിറ്റോളം സൂര്യഗ്രഹണത്തിനും പേടകത്തിലെ സഞ്ചാരികള്‍ സാക്ഷിയായി.സൂര്യഗ്രഹണ കാഴ്ചയോടെ ആര്‍ട്ടെമിസ് ടു ദൗത്യം ചാന്ദ്രനിരീക്ഷണദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഏപ്രിൽ 11 പുലർച്ചെ 5.37 നാണ് പേടകം പസഫിക് സമുദ്രത്തിൽ പേടകം സ്പാഷ്ഡൗണ്‍ ചെയ്യുന്നത്. പേടകത്തെ ഹെലികോപ്ടറുകള്‍ വീണ്ടെടുത്ത് യുഎസ്എസ് ജോണ്‍ പി മുര്‍ത്ത എന്ന കപ്പലിലെത്തിക്കും. കപ്പലില്‍ സഞ്ചാരികളെ വൈദ്യപരിശോധനകള്‍ക്കു വിധേയമാക്കിയശേഷം വിമാനത്തില്‍ നാസയുടെ ഹൂസ്റ്റണിനിലെ ജോണ്‍സണ്‍ സ്പേസ് സെന്‍ററിലേക്ക് എത്തിക്കുന്നതോടെ ദൗത്യം പൂര്‍ത്തിയാകും.