സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ നാളെ; സ്വർണ്ണം വാങ്ങുന്നവർ അറിയാൻ 

സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ഉത്തമമായ ദിവസം അക്ഷയ തൃതീയ ദിവസമാണെന്നാണ് കരുതപ്പെടുന്നത്.  അക്ഷയ തൃതീയ ദിവസം  സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം വരുമെന്നും സമ്പത്ത് ഉണ്ടാവുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.  അന്നേ ദിവസം സ്വര്‍ണം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് നല്ലതാണ്. വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍ മറക്കരുത്. വാങ്ങലിന്റെ മൂല്യവും ആധികാരികതയും ഉറപ്പുവരുത്താന്‍ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

 

സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് അക്ഷയ തൃതീയയെ കണക്കാക്കുന്നത്.   സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ഉത്തമമായ ദിവസം അക്ഷയ തൃതീയ ദിവസമാണെന്നാണ് കരുതപ്പെടുന്നത്.  അക്ഷയ തൃതീയ ദിവസം  സ്വർണ്ണം വാങ്ങിയാൽ ഐശ്വര്യം വരുമെന്നും സമ്പത്ത് ഉണ്ടാവുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.  അന്നേ ദിവസം സ്വര്‍ണം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് നല്ലതാണ്.  

വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍ മറക്കരുത്. വാങ്ങലിന്റെ മൂല്യവും ആധികാരികതയും ഉറപ്പുവരുത്താന്‍ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. 99.99% പ്ലസ് പരിശുദ്ധി ഉറപ്പുവരുത്തണം. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക. വ്യാജമോ ഗുണനിലവാരം കുറഞ്ഞതോ ആയ സ്വര്‍ണം വാങ്ങുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

സ്വര്‍ണം എന്നത് വെറും ആഭരണമല്ല, മറിച്ച് മികച്ചൊരു നിക്ഷേപം കൂടിയാണ്. ആഭരണങ്ങളായി സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി എന്നിവ അധികമായി നല്‍കേണ്ടി വരും. എന്നാല്‍ നിക്ഷേപം മാത്രമാണ് ലക്ഷ്യമെങ്കില്‍ ഗോള്‍ഡ് കോയിനുകള്‍, ബിസ്‌കറ്റുകള്‍ എന്നിവ തെരഞ്ഞെടുക്കാം. കൂടാതെ, ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ്, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവ ആഭരണങ്ങളെക്കാള്‍ ലാഭകരമായ നിക്ഷേപ മാര്‍ഗങ്ങളാണ്.

സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ഒരു ബജറ്റ് നിശ്ചയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും വേണം. ആളുകള്‍ അക്ഷയ തൃതീയയെ സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള ശുഭകരമായ ദിവസമായി കണക്കാക്കുമ്പോള്‍, ഈ ദിവസം അമിതമായി ചെലവഴിക്കാതിരിക്കേണ്ടത് പ്രധാനമാണ്.