ഈ 7 നക്ഷത്രക്കാർ​ക്ക് ഓണമെത്തും മുമ്പേ സർവൈശ്വര്യങ്ങളും വന്നു ചേരും  

ഓണക്കാലം എന്നത് ചില നക്ഷത്രക്കാർക്ക് നല്ല കാലമാണ്. സാമ്പത്തിക ഉന്നതിയും ആഗ്രഹസിദ്ധിയും ഈ കാലത്ത് അവർക്ക് ലഭിക്കും. ചിലപ്പോൾ ഭാഗ്യം ലോട്ടറിയുടെ രൂപത്തിലും വന്നു ചേരാം.
 

ഓണക്കാലം എന്നത് ചില നക്ഷത്രക്കാർക്ക് നല്ല കാലമാണ്. സാമ്പത്തിക ഉന്നതിയും ആഗ്രഹസിദ്ധിയും ഈ കാലത്ത് അവർക്ക് ലഭിക്കും. ചിലപ്പോൾ ഭാഗ്യം ലോട്ടറിയുടെ രൂപത്തിലും വന്നു ചേരാം. അത്രയേറെ ഭാഗ്യമുള്ള നക്ഷത്രങ്ങൾ ഇവയാണ്..

അശ്വതി

ശാന്തതയുള്ള ഈ നക്ഷത്രത്തിന് ഇപ്പോൾ ഏറെ ഭാഗ്യദായകമായ സമയമാണ്. ലോട്ടറി ഭാഗ്യം ഉൾപ്പെടെ സകല ഐശ്വര്യങ്ങൾക്കും സാധ്യതയുള്ള സമയമാണിത്. ഓണത്തോടനുബന്ധിച്ചുള്ള ഈ സമയം ഇവർക്ക് സർവൈശ്വര്യങ്ങളും ആഗ്രഹസിദ്ധിയും ഫലമായി പറയുന്നു. കൃഷ്ണന് വെണ്ണനിവേദ്യം കഴിയ്ക്കുന്നത് നല്ലതാണ്. കൃഷ്ണ, വിഷ്ണുക്ഷേത്രങ്ങളിൽ പോകുന്നതും ഗുരുവായൂരപ്പനെ ഭജിയ്ക്കുന്നതും ഗുണം നൽകും.

രോഹിണി

രോഹിണി നക്ഷത്രത്തിന് ഇപ്പോൾ നല്ല സമയമാണ്. അപ്രതീക്ഷിതമായി ധന വരവ് ഉണ്ടാകാൻ വരെ സാധ്യതയുള്ള നക്ഷത്രമാണിത്. ഇവർ അയ്യപ്പക്ഷേത്ര ദർശനം നടത്തുന്നത് നല്ലതാണ്. നീരാഞ്ജനം വഴിപാട് കഴിപ്പിയ്ക്കാം. നവഗ്രഹക്ഷേത്ര ദർശനവും നല്ലതാണ്. നവഗ്രഹ പൂജയും നടത്തുക. കൃഷ്ണന് വഴിപാട് നടത്തുന്നതും തുളസിമാല കഴിപ്പിയ്ക്കുന്നതും നല്ലതാണ് വളരെ നല്ലതാണ്.

മകയിരം

ഈ കാലത്ത് ഇവർക്ക് ശാന്തിയും സൗഖ്യവും കൈവരിയ്ക്കാൻ സാധിയ്ക്കും. എല്ലാ രീതിയിലും സമൃദ്ധി വന്നുചേരും. ലോട്ടറി ഭാഗ്യമോ തത്തുല്യമായ ഭാഗ്യമോ വരാൻ ഇവർക്ക് സാധ്യതയുണ്ട്. ഓണത്തോടനുബന്ധിച്ച് സർവൈശ്വര്യമാണ് ഇവർക്ക് ഫലമായി പറയുന്നത്. ഇവർ കുടുംബദേവതയെ ആരാധിയ്ക്കുന്നത് നല്ലതാണ്.

പൂയം

അസ്ത്രം രൂപത്തിലുള്ള നക്ഷത്രമാണ് ഇത്. ദേവാധിപനായ ബൃഹസ്പതിയാണ് ദേവത. ഇവർക്ക് ഓണത്തിന് മുമ്പായി ധന ഭാഗ്യത്തിന് സാധ്യതയുണ്ട്. ജീവിതത്തിലെ തടസങ്ങളും ദുഖങ്ങളും മാറി ഐശ്വര്യത്തിന് വഴി തുറക്കുന്നു. 

മകം

പൊതുവേ ലാളിത്യമുള്ള, ഒതുങ്ങിയ ജീവിതം നയിക്കുന്നവരാണ് ഇവർ . സമാധാനം ആഗ്രഹിയ്ക്കുന്ന, അസത്യം വെറുക്കുന്നവർ. ഇവർക്കും നറുക്കെടുപ്പിൽ വിജയിക്കാനുള്ള സാധ്യത കാണുന്നു. സൗഭാഗ്യ സമ്പന്നതയിൽ എത്തിച്ചേരാനുള്ള യോഗം ഇവർക്ക് കാണപ്പെടുന്നു. ഇവർ ശ്രീകൃഷ്ണഭഗവാന് വെണ്ണ നിവേദ്യം കഴിപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. 

അത്തം

ഈ ഗണത്തിൽ പെട്ട അടുത്ത നക്ഷത്രമാണ് അത്തം . സൂര്യനാണ് ഇവരുടെ നക്ഷത്രാധിപൻ. എല്ലാക്കാര്യത്തിലും പൂർണത ആഗ്രഹിയ്ക്കുന്ന കൂട്ടരാണ് ഇവർ. പ്രയത്‌നശീലരുമാണ്. ദേവഗണമായതിനാൽ ലാളിത്യശീലമുള്ളവരും ബുദ്ധിമാന്മാരുമാണ്. ഇവർക്കും ഈ ഓണക്കാലം ഭാഗ്യം വരുന്നു. ദേവീദർശനവും വഴിപാടുകളും നടത്തുന്നത് നല്ലതാണ്.

രേവതി

സാമ്പത്തികസൗഖ്യവും നല്ല വ്യക്തിത്വവും ഇവർക്കുണ്ടാകും. ദയാലുക്കളാണ്. ലോട്ടറി ഭാഗ്യം പോലുള്ള ഫലങ്ങൾ ലഭിയ്ക്കാൻ ഇവർക്ക് യോഗമുണ്ട്. ഓണത്തോട് അനുബന്ധിച്ചുള്ള ഈ നാളുകൾ ഇവരെ തേടി സർവൈശ്വര്യവും അഭീഷ്ടസിദ്ധിയും ഫലമായി പറയുന്നു. ഇവർ ദേവീപ്രീതി വരുത്തുന്നത് ഏറെ നല്ലതാണ്. ലക്ഷ്മീദേവി, അന്നപൂർണേശ്വരീദേവി, സന്തോഷിമാ എന്നിവരെ പ്രീതിപ്പെടുത്തുന്നതും വെള്ളിയാഴ്ച വ്രതം നോൽക്കുന്നതും ഏറെ ഗുണം ചെയ്യും.