ഈ പച്ചക്കറികൾ ഒരുമാസത്തിനുള്ളിൽ  വീട്ടുവളപ്പിൽ വിളയിച്ചെടുക്കാം  

പച്ചക്കറി വളർത്തുന്നതിന് വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യമില്ല. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവയ്ക്ക് വെള്ളം ഒഴിച്ചുകൊടുക്കണം. അടുത്ത 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ തോട്ടത്തിൽ നിന്ന് രുചികരമായ കാരറ്റ് ലഭിക്കും.
 

1. ബേബി കാരറ്റ്

കാരറ്റ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വെറുതെ കഴിക്കാൻ പോലും രുചികരമായ വിളയാണിത്. ബേബി കാരറ്റ് അഥവാ ചെറിയ കാരറ്റാണ് നിങ്ങൾ വളർത്തുന്നതെങ്കിൽ ഒരു മാസത്തിനുള്ളിൽ വിളവ് എടുക്കാം. ഇതിനായി മണ്ണ് നിറച്ച ഒരു കണ്ടെയ്നറിൽ ബേബി കാരറ്റിന്റെ വിത്തുകൾ ഇട്ട്, ഇതിലേക്ക് കമ്പോസ്റ്റ് നിറയ്ക്കണം. കണ്ടെയ്നറിന് പകരം നേരിട്ട് നിലത്ത് വേണമെങ്കിലും വിത്ത് പാകാവുന്നതാണ്.

ബേബി കാരറ്റിന്റെ വിത്തുകൾ വിപണിയിൽ സുലഭമാണ്. ഈ പച്ചക്കറി വളർത്തുന്നതിന് വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യമില്ല. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവയ്ക്ക് വെള്ളം ഒഴിച്ചുകൊടുക്കണം. അടുത്ത 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ തോട്ടത്തിൽ നിന്ന് രുചികരമായ കാരറ്റ് ലഭിക്കും.


2. റാഡിഷ്/ മുള്ളങ്കി

പോഷകങ്ങളാൽ സമ്പന്നമാണ് മുള്ളങ്കി എന്നും റാഡിഷ് എന്നും അറിയപ്പെടുന്ന ഈ വിള. സാലഡുകളിലും സാമ്പാറിലും മറ്റുമായി നിരവധി ഇന്ത്യൻ വിഭവങ്ങളിൽ മുള്ളങ്കി ഇടം പിടിക്കുന്നു. പ്രത്യേകിച്ചൊരു സീസൺ അല്ലെങ്കിൽ കാലാവസ്ഥ വേണ്ടെന്നത് തന്നെയാണ് മുള്ളങ്കിയുടെ ഏറ്റവും പ്രധാന സവിശേഷത. മുള്ളങ്കി വളർത്തുന്നതിന്, ഇവയുടെ വിത്തുകൾ നിലത്ത് കുഴിച്ചിട്ട് 1-2 ദിവസത്തിനുള്ളിൽ നനയ്ക്കുക. റാഡിഷ് വളരാൻ സാധാരണയായി 25 ദിവസമെടുക്കും. ചില സന്ദർഭങ്ങളിൽ ഇത് 30 ദിവസം വരെ നീണ്ടേക്കാം. എങ്കിലും ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുമെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.
3. വെള്ളരിക്ക

പച്ചക്കറിയായി മാത്രമല്ല, സാലഡിലും മറ്റുമായി ഉപയോഗിക്കുന്ന വെള്ളരിക്കക്ക് വേനൽക്കാലത്ത് ഡിമാൻഡ് വളരെ കൂടുതലാണ്. വർഷത്തിലെ ഏത് സീസണിലും വളരുന്ന ഈ പച്ചക്കറി കൃഷി ചെയ്യാൻ കൂടുതൽ സമയമെടുക്കില്ല. എന്നാൽ ഇതിന് കൂടുതൽ സ്ഥലം ആവശ്യമാണെന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
അതിനാൽ, നിങ്ങളുടെ അടുക്കളയിൽ ഒരു പ്രത്യേക സ്ഥലം മാറ്റി നിർത്തിയിട്ട് വേണം വെള്ളരിക്ക വളർത്താനുള്ളത്. നട്ട് മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ വെള്ളരിക്ക കായ്ഫലം നൽകുന്നു.
4. ചീര

നമ്മുടെ ഭക്ഷണത്തിലെ ഏറ്റവും ആരോഗ്യകരമായ പച്ചക്കറിയാണ് ചീര. 4 മുതൽ 5 ആഴ്ചകൾക്കുള്ളിൽ ചീര വളരുന്നു. എന്നാൽ കീടങ്ങളെ പ്രതിരോധിച്ചും നല്ല വളം നൽകിയുമാണ് ചീര പാകേണ്ടത്. ദിവസവും ചെടി നനയ്ക്കണം. ദിവസവും ചെടി നനച്ചാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ ചീരയുടെ പച്ച ഇലകൾ പുറത്തുവരും.
കുറഞ്ഞ ഊഷ്മാവിൽ പോലും അതിവേഗം വളരുന്നതും 30 ദിവസത്തിൽ താഴെ വിളവെടുക്കാവുന്നതുമായ സസ്യങ്ങളിൽ ഒന്നാണിത്.


5. ബുഷ് ബീൻസ് അഥവാ കുറ്റിപ്പയർ

വിറ്റാമിനുകളാൽ സമ്പുഷ്ടമായ ബുഷ് ബീൻസ് 20 ദിവസത്തിനുള്ളിൽ വളരുന്നതാണ്. അതായത് ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് വിളവെടുക്കാൻ സാധിക്കും. ഭക്ഷണത്തിൽ കുറ്റിപ്പയർ പതിവാക്കിയാൽ പലതാണ് ഗുണം.
6. ബീറ്റ്റൂട്ട്

ബീറ്റ് റൂട്ട് വളർത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ, ബീറ്റ് റൂട്ട് വളർത്തുന്നതിന് വളരെ കുറഞ്ഞ പരിശ്രമം മതി എന്നതാണ്. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് ബീറ്റ്റൂട്ടിന്റെ ഇലകളിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറി വളർത്തുമ്പോൾ, അധികം ചൂട് ബാധിക്കാത്ത സ്ഥലത്ത് വേണം നടേണ്ടത്. അതിനാൽ, മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഇവ നടരുത്. ബാക്കിയുള്ള മാസങ്ങളിൽ കൃഷി ചെയ്യാവുന്നതാണ്. ദിവസത്തിൽ ഒരു തവണയാണ് നനവ്. 25 മുതൽ 30 ദിവസത്തിനുള്ളിൽ ഇതിന്റെ വിത്തുകൾ മുളച്ചു തുടങ്ങും.