അധികം പരിചരണം ആവശ്യമില്ലാത്ത പ്ലാന്റ്
വീട്ടിലൊരിക്കൽ വെച്ചാൽ അധികം പരിചരണം ആവശ്യമില്ലാതെ നന്നായി വളരുന്ന ഒരു ഇൻഡോർ ചെടിയാണ് ‘സ്നേക്ക് പ്ലാന്റ്’. ശാസ്ത്രീയമായി ഡ്രാസീന ട്രൈഫാസിയാറ്റ എന്ന വർഗത്തിൽപ്പെട്ട ഈ ചെടി സെന്റ് ജോർജ് സ്വോർഡ്, മദർ-ഇൻ-ലോസ് ടങ് എന്ന പേരുകളിലും അറിയപ്പെടുന്നു. വെള്ളം വളരെ കുറച്ച് മതി എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. രണ്ടാഴ്ചയിൽ ഒരിക്കൽ വെള്ളം നൽകിയാൽ മതി, ചില സാഹചര്യങ്ങളിൽ രണ്ട് മാസം വരെ വെള്ളമില്ലാതെയും ഈ ചെടി നിലനിൽക്കും. ഇലയുടെ നിറത്തിൽ ചെറിയ മാറ്റം വന്നാലും ചെടി എളുപ്പത്തിൽ നശിക്കാറില്ല.
വെള്ളത്തിലിട്ട് പ്രൊപ്പഗേറ്റ് ചെയ്യാനും വളർത്താനും കഴിയുന്ന ഈ ചെടിക്ക് നിരവധി വകഭേദങ്ങളുണ്ട്. കൂടാതെ, വായു ശുദ്ധീകരിക്കുന്ന മികച്ച ഇൻഡോർ പ്ലാന്റ് എന്ന നിലയിലും ഇത് ശ്രദ്ധേയമാണ്. മണ്ണിൽ നടുമ്പോൾ നല്ല ഡ്രൈനേജ് ഉള്ള പോട്ടിംഗ് മിക്സ് ഉപയോഗിക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് ഈ ചെടിക്ക് അപകടകരമാണ്; അതുകൊണ്ട് തന്നെ അധിക ഈർപ്പം ഒഴിവാക്കുന്നത് അത്യാവശ്യമാണ്.
ഗാർഡൻ സോയിൽ, ചകിരിച്ചോറ്, പെരിലൈറ്റ്, കമ്പോസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കണം. ചാണക പൊടി ഉണ്ടെകിൽ അതും കുറച്ചു ചേർക്കാം. മണ്ണില്ലാതെ വെള്ളത്തിൽ മാത്രം ഇതിനെ വളർത്താം. നമ്മുടെ ബെഡ്റൂമിൽ വെക്കാൻ പറ്റിയ ഒരു ചെടിയാണിത്. പ്രോപെഗേറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. ഈ നീണ്ട ഇല ചെറുതായി മുറിച്ചെടുത്ത് വെള്ളത്തിലോ മണ്ണിലോ വക്കാവുന്നതാണ്.
മഞ്ഞ വരെയുള്ള സ്നേക് പ്ലാൻറ് മുറിച്ചു വെച്ചാൽ ഒരുക്കലും മഞ്ഞ വരെയുള്ള തൈകൾ വരില്ല. സാധാരണ നാടൻ വെറൈറ്റിയാണു ഉണ്ടാവുന്നത്. മഞ്ഞ വരയുള്ള സ്നേക് പ്ലാൻറ് വേരോട് കൂടി തൈകൾ മാറ്റി വെച്ചാൽ മാത്രമാണ് അതിൻറെ തൈകൾ ഉണ്ടാവുന്നത്. വീടിൻറെ ഇത് ഭാഗത്ത് വെച്ചാലും ഭംഗിയാണ് കാണാനും.