കീടങ്ങളെ തുരത്താൻ കഞ്ഞിവെള്ളം കൊണ്ട് ഉഗ്രൻ കീടനാശിനി ഉണ്ടാക്കാം....

രാസ കീട നാശിനികള്‍ ഉപയോഗിച്ച് മണ്ണിനെയും , മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ ബലപ്രദമായ രീതിയില്‍ ജൈവ കീട നാശിനികള്‍ നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്‌. ചോറ് ഉണ്ടാക്കിയ ശേഷം വെറുതെ കളയുന്ന കഞ്ഞിവെള്ളം കൊണ്ട് അടുക്കളെ തോട്ടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും

 

രാസ കീട നാശിനികള്‍ ഉപയോഗിച്ച് മണ്ണിനെയും , മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ ബലപ്രദമായ രീതിയില്‍ ജൈവ കീട നാശിനികള്‍ നമുക്ക് തന്നെ തയ്യാറാക്കാവുന്നതാണ്‌. ചോറ് ഉണ്ടാക്കിയ ശേഷം വെറുതെ കളയുന്ന കഞ്ഞിവെള്ളം കൊണ്ട് അടുക്കളെ തോട്ടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഉഗ്രൻ ജൈവ കീടനാശിനി ഉണ്ടാക്കാൻ സാധിക്കും. ഇല കുരുടിപ്പ്, ഇലകളിലെ മഞ്ഞളിപ്പ്, വെള്ളീച്ച ശല്യം, വട്ട രോഗം എന്നിവയെല്ലാം ഈ എളുപ്പത്തിൽ തയാറാക്കാവുന്ന കഞ്ഞി വെള്ള കീടനാശിനി പ്രയോഗിച്ച് പ്രതിരോധിക്കാനാകും.

തയാറാക്കുന്ന വിധം

    ഒന്ന് ഒന്നര ലിറ്റർ കഞ്ഞിവെള്ളം രണ്ടുദിവസം വെച്ച് പുളിപ്പിക്കുക.
    ഇതിലേക്ക് മൂന്നു പിടി വേപ്പിൻ പിണ്ണാക്ക് ഇട്ട് ഒരു മണിക്കൂർ നേരം കുതിർക്കുക
    കുതിർന്ന വേപ്പിൻപിണ്ണാക്കും കഞ്ഞി വെള്ളവും നന്നായി ഇളക്കി അരിച്ചെടുക്കുക (വേസ്റ്റ് നചെടികളുടെ മൂട്ടിൽ വളമായി ഉപയോഗിക്കാം.)
    ലായനിയിലേക്ക് വെളുത്തുള്ളി ഒന്നോ രണ്ടോ അല്ലി മുഴുവനും ചതച്ച നീര് പിഴിഞ്ഞ് ചേർക്കുക
    ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി 250 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ നേർപ്പിച്ച് പ്രയോഗിക്കുക.
    ഈ ലായനി ആഴ്ചയിൽ മൂന്നു ദിവസം തളിക്കാവുന്നതാണ്.