വീട്ടിൽ വളർത്താം ഈ മനോഹരമായ പൂക്കൾ 

 വിവിധ നിറങ്ങളിൽ വിരിയുന്ന റെഡ് ജേഡ് പൂക്കൾ കണ്ണിനൊരു കുളിർമയാണ്. എല്ലാ കാലാവസ്ഥയിലും മികച്ച രീതിയിൽ വളരുന്ന ഈ ട്രോപിക്കൽ ചെടി പ്രധാനമായും ഫിലിപ്പീൻസിലാണ് കൂടുതലായി കാണപ്പെടുന്നത്.വളരെ ഉയരത്തിൽ, ഏകദേശം 100 അടി വരെ വളരാൻ കഴിയുന്ന ഈ ചെടി ബാൽക്കണികളിൽ വളർത്താൻ അനുയോജ്യമല്ല.

 

 വിവിധ നിറങ്ങളിൽ വിരിയുന്ന റെഡ് ജേഡ് പൂക്കൾ കണ്ണിനൊരു കുളിർമയാണ്. എല്ലാ കാലാവസ്ഥയിലും മികച്ച രീതിയിൽ വളരുന്ന ഈ ട്രോപിക്കൽ ചെടി പ്രധാനമായും ഫിലിപ്പീൻസിലാണ് കൂടുതലായി കാണപ്പെടുന്നത്.വളരെ ഉയരത്തിൽ, ഏകദേശം 100 അടി വരെ വളരാൻ കഴിയുന്ന ഈ ചെടി ബാൽക്കണികളിൽ വളർത്താൻ അനുയോജ്യമല്ല. നല്ല ഡ്രൈനേജ് സൗകര്യമുള്ള മണ്ണിലാണ് ഇത് നട്ടുപിടിപ്പിക്കേണ്ടത്. കൊമ്പ് ഉപയോഗിച്ച് കിളിപ്പിക്കൽ സാധ്യമല്ലാത്തതിനാൽ ലെയറിംഗ് രീതിയാണ് പ്രയോഗിക്കുന്നത്. നേരിട്ട് കൂടുതൽ സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയായതിനാൽ പന്തൽ ഒരുക്കി കൊടുത്താൽ നന്നായി വളരും. ദീർഘകാലം നിലനിൽക്കുന്ന ഈ ചെടിയുടെ പൂക്കൾ രാത്രി സമയത്ത് പ്രത്യേകമായൊരു ഭംഗി പകരുന്നു.

പോട്ടിങ്​ മിക്സ് ചാണക പൊടിയും, ചകിരി ചോറും ചേർത്ത മണ്ണാണ് ഇതിന്​ ഒരുക്കേണ്ടത്​. ഓരോ പൂക്കളും പതിയെയാണ്​ വിരിഞ്ഞു വരിക. ഒരു പൂവ് വിരിഞ്ഞത് രണ്ടാഴ്ചയിൽ കൂടുതൽ നിൽക്കും. തത്തയുടെ ചുണ്ട് പോലെ വളഞ്ഞാണ് ഈ പൂക്കളിരിക്കുന്നത്. ഫബാസിയ എന്നതാണ്​ ഈ ചെടിയുടെ വംശനാമം. സ്​ട്രോങ്ങിലോഡൻ എന്ന വംശത്തിൽപ്പെട്ടതാണിത്​.