കുരുമുളക് കൃഷിയിൽ വാട്ടരോഗമുണ്ടോ? പരിഹാരം ഇതാ...
കുരുമുളക് കൃഷിയിൽ കർഷകരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന രോഗങ്ങളിൽ ഒന്നാണ് സാവധാന വാട്ടം. ആദ്യം ഇലകൾ മഞ്ഞളിച്ചു തുടങ്ങുകയും പിന്നീട് തിരികൾ പൊഴിഞ്ഞ് വീഴുകയും ചെയ്യുന്നു. ക്രമേണ കണ്ണിത്തല മുറിഞ്ഞ് വീഴുന്ന അവസ്ഥയിലേക്ക് രോഗം വളർന്ന്, മൂന്ന് വർഷത്തിനുള്ളിൽ തന്നെ ചെടി പൂർണ്ണമായും നശിക്കാം.

മിളുകൾ, നീമാവിരകൾ, മീലിമൂട്ടകൾ എന്നിവ കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്. നീമവിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകൾ തുരന്ന് അവയിൽ മുഴകൾ ഉണ്ടാക്കുന്നു. ക്ഷതമേറ്റ വേരുകൾക്ക് പിന്നീട് കുമിൾ ബാധയേറ്റ് ചീയലുണ്ടാകുന്നു. മഴക്കാലത്തിന്റെ അവസാനത്തിൽ മഞ്ഞളിപ്പായി തുടങ്ങി അടുത്ത മഴക്കാലത്ത് രോഗം രൂക്ഷമാകുന്നു. നീർവാർച്ചക്കുറവ് ഈ രോഗത്തിന്റെ ഒരു പ്രധാന കാരണമാണ്.
കുരുമുളകിൽ കാണുന്ന സാവധാന വാട്ടരോഗത്തെ നിയന്ത്രിക്കുന്നതിനായി കുരുമുളക് ചെടിയുടെ ചുവട്ടിൽ വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുക്കുക. കൂടാതെ പീസിലോ സെസ് ലൈലാസിനസ് എന്ന മിത്ര ജീവാണുക്കൾ 25 ഗ്രാം വീതം ഓരോ ചെടിയുടെ ചുവട്ടിലും ഇട്ടുകൊടുക്കുക. രോഗം രൂക്ഷമാവുകയാണെങ്കിൽ മൂന്ന് ഗ്രാം കോപ്പർ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഓരോ ചെടിയുടെ ചുവട്ടിലും മണ്ണ് കുതിരത്തക്ക വണ്ണം ഒഴിച്ചു കൊടുക്കുക. കമ്മ്യൂണിസ്റ്റ് പച്ച, ജമന്തി, ശീമക്കൊന്ന എന്നിവ ചുവട്ടിൽ ചേർക്കുന്നതും നല്ലതാണ്. രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കിൽ ചെടികൾ പിഴുതുമാറ്റി തീയിട്ട് നശിപ്പിക്കേണ്ടിവരും.