ഇലകളുടെ സൗന്ദര്യത്തിൽ മിന്നും ഓർക്കിഡ് കണ്ടോ?
ഓർക്കിഡ് എന്നു കേൾക്കുമ്പോൾ മനോഹരമായ പൂക്കളാണ് ആദ്യം മനസ്സിൽ വരുന്നത്. എന്നാൽ ചില ഓർക്കിഡുകൾ അവരുടെ ഇലകളുടെ ഭംഗിയാലാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. അത്തരത്തിലുള്ളതാണ് ജുവൽ ഓർക്കിഡ്, ലുഡീഷ്യ വിഭാഗത്തിൽപ്പെടുന്ന ഒരു പ്രത്യേക ഇനം. സാധാരണ പൂക്കളേക്കാൾ ഇലകളുടെ സുന്ദര്യമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ‘ടൈഗർ ഓർക്കിഡ്’ എന്ന പേരിലും ഇത് അറിയപ്പെടുന്നു. വിവിധ നിറങ്ങളിലുള്ള ജുവൽ ഓർക്കിഡുകൾ ലഭ്യമാണ്. പരിപാലനം വളരെ എളുപ്പമാണെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഇലകൾ കാണാൻ വെൽവെറ്റ് പോലെ ഇരിക്കും. അതികം സൂര്യപ്രകാശം വേണ്ട. ഇളം വെയിൽ മതി. നേരിട്ടുള്ള സൂര്യപ്രകാശം അടിച്ചാൽ ഇലകൾ കരിഞ്ഞു പോകും. സാധാരണ ഓർക്കിഡുകൾ എല്ലാം ഇത്തിക്കണ്ണികൾ ആണ്. ആയതിനാൽ ഇതിന് മണ്ണ് ആവശ്യമില്ല. ഈ ഓർകിഡിന് പോട്ടിങ് മിക്സ് നല്ലതാണ്. പീറ്റ് മോസ്, തേങ്ങ കയർ, പെരിലൈറ്റ് എന്നിവയും വേണം. ഈർപ്പം എപ്പോഴും ആവശ്യമാണ്. മണ്ണ് ഒരുവിധം ഡ്രൈ ആയ ശേഷമേ വെള്ളം സ്പ്രേ ചെയ്യാവൂ. ലിക്വിഡ് ഫെർട്ടിലൈസർ ആണ് നല്ലത്. റൂട്ടിൽ സ്പ്രേ ചെയ്യാനും. ഇലകൾക്ക് സ്പ്രേ ചെയ്യാനുള്ള വളം വിപണിയിൽ ലഭ്യമാണ്. അതും ഉപയോഗിക്കാം.
ഓർക്കിഡുകൾ അതിനു ആവശ്യമുള്ളത് വേരുകളിൽ നിന്നും ഇളകളിൽ നിന്നും വലിച്ചെടുത്തോളും. ഇതിൻറെ പൂക്കളെക്കാൾ ഇലകൾക്ക് ആണ് ഭംഗി. പൂക്കൾ കാണാൻ ഇഷ്ടമുള്ളവർക്ക് സ്പൈക്ക് നിർത്തണം. പൂക്കൾ നിറം മങ്ങി തുടങ്ങുമ്പോൾ നമുക്ക് മുറിച്ചു മാറ്റാം. പൂക്കൾ ഇഷ്ടമില്ലാത്തവർ സ്പൈക്ക് വരുമ്പോൾ തന്നെ മുറിച്ചു മാറ്റാം. തുടർച്ചയായി പ്രൂണിങ് ആവശ്യമില്ല. ചീത്തയായ ഇലകൾ മാറ്റി ക്ലീൻ ആക്കി എടുക്കാം. എപ്പോഴും സ്റ്റെറിലൈസ് ചെയ്ത മൂർച്ചയുള്ള കത്തിയോ കത്രികയോ ഉപയോഗിക്കണം. ഈ ഓർക്കിഡിൽ പൂക്കൾ ഉണ്ടാവുന്നത് ഡോർമസി പിരീഡ് കഴിയുമ്പോൾ ആണ്. ഇതിൻറെ വിത്തുകൾ എടുത്തു നമുക്ക് കിളിപ്പിച്ചെടുക്കം. കൂടാതെ കട്ടിങ് എടുത്ത് വെള്ളത്തിൽ ഇട്ടു വേര് പിടിപ്പിച്ചെടുക്കുകയും ചെയ്യാം.