കാൻസർ സാധ്യത കുറക്കുന്ന മൾബറി ഇങ്ങനെ കൃഷി ചെയ്യാം

വിറ്റാമിനുകളും ധാതുക്കളും ഫൈബറുകളും ആന്റിഓക്സിഡറ്റുകളും അടങ്ങിയ പോഷക സമൃദ്ധമായ മൾബറി പഴത്തിന് നിരവധി ഔഷധ ഗുണങ്ങളാണ് ഉളളത്. കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും പ്രായാധിക്യത്തെ തുടർന്ന് വരുന്ന

 

വിറ്റാമിനുകളും ധാതുക്കളും ഫൈബറുകളും ആന്റിഓക്സിഡറ്റുകളും അടങ്ങിയ പോഷക സമൃദ്ധമായ മൾബറി പഴത്തിന് നിരവധി ഔഷധ ഗുണങ്ങളാണ് ഉളളത്. കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും പ്രായാധിക്യത്തെ തുടർന്ന് വരുന്ന കാഴ്ച പ്രശ്നങ്ങൾ കുറയ്ക്കാനും മൾബറി സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന്,രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു, കാൻസർ സാധ്യത കുറക്കുന്നു,ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു തുടങ്ങി നിരവധി ​ഗുണങ്ങളാണ് മൾബറിക്ക് ഉള്ളത്.

എങ്ങനെ മൾബറി കൃഷി ചെയ്യാം ?

മൾബറി ചെടിയുടെ കമ്പുകൾ മുറിച്ചു നട്ടാണ് സാധാരണയായി പുതിയ ചെടികൾ വളർത്തുന്നത്. വെള്ളക്കെട്ടില്ലാത്ത ഏത് മണ്ണിലും ചെടി വളരും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതായിരിക്കും അനുയോജ്യം. ചെടി പടർന്നു പന്തലിക്കാതിരിക്കാൻ ഇടയ്ക്കിടെ കൊമ്പുകൾ വെട്ടി ഒതുക്കുന്നത് നല്ലതാണ്. ഇത് കൂടുതൽ പഴങ്ങൾ ഉണ്ടാവാൻ സഹായിക്കും.നട്ടാൽ വേഗത്തിൽ കിളിർക്കുകയും ആറ് മാസങ്ങൾ കൊണ്ട് കായ്ക്കൾ ഉണ്ടാവുകയും ചെയ്യും.