നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് പണം ലഭ്യമാക്കാൻ നടപടിയെടുക്കും: മന്ത്രി ടി. സിദ്ദിഖ്
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് പണം ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. നിയമസഭാ മീഡിയ ഹാളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് പണം ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. നിയമസഭാ മീഡിയ ഹാളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട യോഗം ചേർന്നിരുന്നു. കൃഷിമന്ത്രിക്ക് പുറമെ, സഹകരണ, പൊതുവിതരണ വകുപ്പ് മന്ത്രിമാരും ബാങ്കുകളുടെ പ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിച്ച് പണം നൽകുന്ന പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ മാത്രമാണ് ഈ പദ്ധതി ഉണ്ടായിരുന്നത്. പിആർഎസ് വായ്പ പ്രശ്നം യോഗത്തിൽ ചർച്ച ചെയ്തു. നെല്ലിന്റെ പണം നൽകുന്ന കാനറ,എസ്ബിഐ ബാങ്കുകളുടെ കരാർ കാലാവധി നീട്ടാനും തീരുമാനിച്ചു. കർഷകർക്ക് പണം നൽകാനുള്ള തീരുമാനം ആദ്യയോഗത്തിൽ തന്നെ കൈക്കൊണ്ടതാണെന്നും മന്ത്രി പറഞ്ഞു.