നിസ്സാരമായി കാണരുത് കുടംപുളിയെ ...!
മലയാളി ഭക്ഷണ സംസ്കാരത്തിൽ കുടംപുളിക്ക് ഉള്ള സ്ഥാനം വളരെ വലുതാണ്, പ്രത്യേകിച്ച് മീൻകറിയിൽ അത് നൽകുന്ന അതുല്യമായ രുചി മറക്കാനാവാത്തതാണ്. നാട്ടിൻപുറത്തുനിന്ന് ദൂരെയായാലും, ആ സ്വാദിനോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളികൾ കുടംപുളി കൂടെ കരുതുന്നത്.
മലയാളി ഭക്ഷണ സംസ്കാരത്തിൽ കുടംപുളിക്ക് ഉള്ള സ്ഥാനം വളരെ വലുതാണ്, പ്രത്യേകിച്ച് മീൻകറിയിൽ അത് നൽകുന്ന അതുല്യമായ രുചി മറക്കാനാവാത്തതാണ്. നാട്ടിൻപുറത്തുനിന്ന് ദൂരെയായാലും, ആ സ്വാദിനോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളികൾ കുടംപുളി കൂടെ കരുതുന്നത്.
മീൻകറിയിൽ വാളൻപുളിയേക്കാൾ കുടംപുളിയെയാണ് പലരും മുൻതൂക്കം നൽകുന്നത്. എന്നാൽ ഇത് രുചിക്ക് മാത്രമല്ല, ധാരാളം ഔഷധഗുണങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. കുടംപുളി കഷായം വാതരോഗങ്ങൾക്കും ഗർഭാശയ സംബന്ധമായ അസുഖങ്ങൾക്കും പ്രയോജനപ്പെടുന്ന ഒന്നായി പരിഗണിക്കപ്പെടുന്നു.
വെയിൽക്കാലത്ത് വീട്ടുമുറ്റങ്ങളിൽ പനമ്പുകളിലോ ചാക്കുകളിലോ കുടംപുളി ഉണക്കുന്ന കാഴ്ച സാധാരണമാണ്. മഴക്കാലത്ത് അതിന്റെ ഉണക്കൽ അടുക്കളയിലെ ചിമ്മിനിയുടെ ചൂടിലേക്കാണ് മാറുന്നത്. പാകമാകുമ്പോൾ കായകൾ പഴുത്ത് നിലത്തേക്ക് വീണ് പോകുന്നതും പതിവാണ്.
വലിയ മരമായ് വളരുന്ന കുടംപുളിക്ക് കാര്യമായ പരിചരണം വേണ്ട. ഒരു കിലോ ഉണങ്ങിയ കുടംപുളിക്ക് 200 രൂപ മുതൽ 500 രൂപ വരെ വിലയുണ്ട്. ഉണക്കിയെടുക്കൽ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമായതിനാൽ കായ്കൾ ഉണങ്ങിക്കിട്ടുംവരെ കാര്യമായ സാന്നിധ്യവും ആവശ്യമാണ്. കുടംപുളിക്ക് ആവശ്യക്കാരും ഏറെയാണ്.
ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഇവയുടെ പൂക്കാലം. ഓഗസ്റ്റ് മാസത്തിൽ നന്നായി വിളയും. നനവുള്ളതും വളക്കൂറുള്ളതുമായ മണ്ണും തണലും പുളിമരത്തിൻറെ വളർച്ചക്ക് സഹായകരമാണ്. ഗാർസീനിയ കമ്പോജിയ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന കുടംപുളിയുടെ ശാസ്ത്ര നാമം 'ഗാർസീനിയ ഗുമ്മി-ഗുട്ട' (Garcinia gummi-gutta) എന്നാണ്. ഈ പുളി കേരളത്തിലെല്ലായിടത്തും വളരുന്നു. ഇതിൻറെ പഴം കീറി ഉണക്കിയെടുക്കുന്നതാണ് കുടംപുളി. ഇങ്ങനെ പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു.
കുടംപുളി, തോട്ടുപുളി, പിണറ്റുപുളി, മരപ്പുളി, പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. വിത്തിൽ നിന്നും തൈകൾ ഉൽപ്പാദിപ്പിച്ച്്് പറമ്പുകളുടെ അരികിൽ അകലത്തിൽ നടുന്നപതിവാണ് നാട്ടിൻപുറങ്ങളിലുള്ളത്. തൈകൾ പറിച്ചുനട്ടോ വിത്ത ്‌നേരിട്ട് പാകിയോ കുടംപുളി കൃഷി വ്യാപകമാക്കാം. തൈകൾ വളർന്ന്് കായ്ക്കാൻ എട്ടുപത്തു വർഷമെടുക്കും. പത്തു ശതമാനം മരങ്ങൾ കായ്ക്കാതെ വരും. ഇവ ആൺമരങ്ങളായിരിക്കും.