അടുക്കള തോട്ടത്തിൽ തഴച്ചു വളരും മല്ലിയില !

 ബിരിയാണിയിലും ചില കറികളിലും സ്വാ​ദും മണവും കൂടാൻ ചേർക്കുന്നൊരു ചേരുവയാണ് മല്ലിയില. സാധാരണയായി എല്ലാവരും മല്ലിയില കടയിൽ നിന്ന് വാങ്ങുന്നുണ്ടെങ്കിലും, അതിൽ രാസ കീടനാശിനികളുടെ അവശിഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ, സുരക്ഷിതവും ആരോഗ്യകരവുമായ മല്ലിയില വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്തുന്നതാണ് നല്ലത്. 

കടയിൽ നിന്ന് വാങ്ങിയ മല്ലിയില പോലും നമുക്ക് വീട്ടിൽ വളർത്തിയെടുക്കാം. രണ്ടു തണ്ട് മല്ലി, ഒരു വലിയ സവാളയുമാണ് ഇതിന് പ്രധാനമായും ആവശ്യം. മല്ലിയില വേരോടു കൂടിയ തണ്ടുകളാണ് വേണ്ടത്. മല്ലിയിലയുടെ ഇലകൾ മാറ്റി വേര് ഭാഗം മാത്രം മുറിച്ചെടുക്കണം.

ഇനി ഒരു സവാളയെടുത്ത് അതിന്റെ ഉൾഭാഗം മുഴുവനും ചുരണ്ടി കളഞ്ഞ് ഒരു പാത്രം പോലെയാക്കുക. താഴെ ഭാഗത്തേക്ക് ചെറിയ ഓട്ട വരുന്ന രീതിയിലാണ് ഉള്ളി ശരിയാക്കി എടുക്കേണ്ടത്. അതിൽ നേരത്തെ മുറിച്ചുവെച്ച വേരോടുകൂടിയ മല്ലി ഇറക്കിവെക്കുക. ശേഷം ഒരു ചെടിച്ചട്ടിയെടുത്ത് അതിൽ ചകിരിച്ചോറ് നിറച്ചു അതിലേയ്ക്ക് ഈ സവാള വെച്ച് കൊടുക്കാം. മുകളിൽ കുറച്ച് മണ്ണിടാം. മല്ലിയുടെ മേൽ മണ്ണാകാതെ ശ്രദ്ധിക്കണം. ശേഷം മിതമായ രീതിയിൽ നനക്കാം.

ഇടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കാൻ മറക്കരുത്. ഒരു വലിയ പ്ലാസ്റ്റിക് കുപ്പിയെടുത്ത് വായ്ഭാഗം മുറിച്ച് മല്ലിയില മൂടുന്ന വിധത്തിൽ കമിഴ്ത്തി വെക്കുകയും ചെയ്യാം. ആദ്യം തണലത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലത്. ഇലകൾ വന്നുതുടങ്ങുമ്പോൾ വെയിലുള്ള ഇടത്തേക്ക് മാറ്റാം.