എങ്ങനെ ഗ്രോ ബാഗ് കൃഷി നടത്താം..?

 കാലത്തിനൊത്ത് ജീവിതരീതികൾ മാറുമ്പോൾ, കൃഷിയിലും പുതിയ മാറ്റങ്ങൾ സ്വാഭാവികമായി സംഭവിക്കുകയാണ്. ഇന്ന് കാർഷിക മേഖല സാങ്കേതികമായും രീതിപരമായും വലിയ മാറ്റങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. മുൻകാലങ്ങളിൽ നേരിട്ട് മണ്ണിൽ കൃഷി ചെയ്യുന്നതായിരുന്നു പൊതുവായ രീതിയെങ്കിലും, ഇന്ന് അതിനൊപ്പം പുതിയ വഴികളും രൂപം കൊണ്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഗ്രോ ബാഗ് കൃഷി.

 

 കാലത്തിനൊത്ത് ജീവിതരീതികൾ മാറുമ്പോൾ, കൃഷിയിലും പുതിയ മാറ്റങ്ങൾ സ്വാഭാവികമായി സംഭവിക്കുകയാണ്. ഇന്ന് കാർഷിക മേഖല സാങ്കേതികമായും രീതിപരമായും വലിയ മാറ്റങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. മുൻകാലങ്ങളിൽ നേരിട്ട് മണ്ണിൽ കൃഷി ചെയ്യുന്നതായിരുന്നു പൊതുവായ രീതിയെങ്കിലും, ഇന്ന് അതിനൊപ്പം പുതിയ വഴികളും രൂപം കൊണ്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഗ്രോ ബാഗ് കൃഷി.

കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ നടത്താൻ കഴിയുന്നതുകൊണ്ട്, കേരളത്തിലെ വീടുകളിലും പോലും ഈ രീതിക്ക് വലിയ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ചെറിയ സ്ഥലത്തുപോലും പച്ചക്കറികളും മറ്റു വിളകളും വളർത്താൻ ഇത് സഹായിക്കുന്നു. അപ്പോൾ, ഗ്രോ ബാഗ് കൃഷി എങ്ങനെ ആരംഭിക്കാം? ഇതിന് ആവശ്യമായ സാധനങ്ങൾ എവിടെ ലഭിക്കും? 

എന്താണ് ഗ്രോ ബാഗ് കൃഷി..?

നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇന്ന് മലയാളികൾക്കിടയിൽ ഏറെ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഗ്രോ ബാഗ് ഉപയോഗിച്ചുള്ള കൃഷിരീതി. വീട്ടുമുറ്റത്തും മട്ടുപ്പാവിലും എളുപ്പത്തിൽ അടുക്കളത്തോട്ടം ഒരുക്കാൻ ഏറ്റവും അനുയോജ്യമായ മാർഗമാണിത്. സാധാരണ പ്ലാസ്റ്റിക് കവറുകളോ ചാക്കുകളോ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ അവ പെട്ടെന്ന് കീറിപ്പോകുകയും കൃഷി മടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് ഗ്രോ ബാഗുകൾ. നിശ്ചിത വലുപ്പങ്ങളിൽ നഴ്സറികളിൽനിന്ന് വാങ്ങാൻ സാധിക്കുന്ന കട്ടിയുള്ള മൺനിറക്കുന്നതിനുള്ള ബാഗുകളാണിത്. ഇതിൽ അതാത് കൃഷി ചെയ്യാൻ ആവശ്യമായ വിളകൾക്കുള്ള മണ്ണിന്റെ മിശ്രിതം നിറച്ചു കൊണ്ട് തൈകൾ നടാം.
എന്തുകൊണ്ട് ഗ്രോ ബാഗുകൾ?

കേരളത്തിലെ എല്ലാ നഴ്സറികളിലും ലഭ്യമാണ് ഗ്രോ ബാഗുകൾ. പല വലിപ്പത്തിലുള്ള ഗ്രോ ബാഗുകൾ നിലവിലുണ്ട്. ഒരിക്കൽ വാങ്ങിയാൽ കുറഞ്ഞത് 3 മുതൽ 4 വർഷം വരെ ഇവ കേടുകൂടാതെ ഈടുനിൽക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ചെറിയ ബാഗുകൾക്ക് 10-15 രൂപയും വലിയവയ്ക്ക് 20-25 രൂപയുമാണ് ഏകദേശ വില.

ഗ്രോ ബാഗുകളുടെ ഉൾവശം കറുത്ത നിറത്തിലും പുറംഭാഗം വെളുത്ത നിറത്തിലുമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കറുത്ത നിറം ചെടികളുടെ വേരുകളുടെ വളർച്ചയെയും വെളുത്ത നിറം സൂര്യപ്രകാശം കൃത്യമായ അളവിൽ പ്രയോജനപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, അധികം വരുന്ന വെള്ളം വാർന്നുപോകാനുള്ള സുഷിരങ്ങൾ അടിവശത്ത് ഉള്ളതിനാൽ നമ്മൾ പ്രത്യേകം സുഷിരങ്ങൾ ഇടേണ്ട ആവശ്യമില്ല.
ബാഗ് എങ്ങനെ ഒരുക്കാം?

ഗ്രോ ബാഗ് കൃഷിയിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ബാഗ് ഒരുക്കുന്ന രീതിയാണ്. ആദ്യം ഗ്രോ ബാഗിന്റെ അടിവശം കൃത്യമായി മടക്കി നല്ലൊരു ഷേപ്പിലാക്കുക. മുകൾഭാഗം അൽപം പുറത്തേക്ക് മടക്കി വെക്കുന്നത് ബാഗിന് നല്ല ഉറപ്പ് നൽകും. ബാഗിൽ മുഴുവനായി മണ്ണ് നിറയ്ക്കരുത്. മുക്കാൽ ഭാഗം (3/4) മാത്രമേ മണ്ണും ജൈവവളവും ചേർത്ത് നിറയ്ക്കാവൂ. ബാക്കി ഭാഗം വെള്ളമൊഴിക്കാനും കൃത്യമായ ഇടവേളകളിൽ വളം നൽകാനുമായി മാറ്റിവെക്കണം.

കല്ലും കട്ടയും കളഞ്ഞ് നന്നായി ഇളക്കിയെടുത്ത, കുറച്ചുദിവസം വെയിലത്തിട്ട് ഉണക്കിയ മണ്ണാണ് നല്ലത്. രോഗാണുക്കളെ നശിപ്പിക്കാനാണ് വെയിലത്തിട്ട് ഉണക്കുന്നത്.

ഗ്രോ ബാഗുകൾ നേരിട്ട് ടെറസിൽ വെക്കാതെ, അടിയിൽ രണ്ട് ഇഷ്ടികകൾ വെച്ച് അതിനു മുകളിൽ ബാഗ് സ്ഥാപിക്കുക. ബാഗിൽ നിന്നും ഒലിച്ചിറങ്ങുന്ന അധിക വെള്ളം ഇഷ്ടികകൾ ആഗിരണം ചെയ്തോളും. മട്ടുപ്പാവ് കൃഷിയിൽ രാസവളങ്ങളും രാസകീടനാശിനികളും പൂർണമായും ഒഴിവാക്കുന്നതാണ് ഉചിതം. പൂർണ്ണമായും ജൈവകൃഷി രീതി പിന്തുടരുകയും ഇഷ്ടികയ്ക്ക് മുകളിൽ ബാഗുകൾ വെക്കുകയും ചെയ്താൽ ടെറസിന് യാതൊരുവിധ ദോഷവും സംഭവിക്കില്ല. 

നടീൽ മിശ്രിതം തയാറാക്കാം

ഗ്രോ ബാഗിൽ ചെടിക്ക് വളരാൻ വേണ്ട മണ്ണ് ആണ് നിറയ്ക്കുക. പൊടിച്ച ചാണകപ്പൊടി, ചകിരിച്ചോർ മിക്സ്‌ ചെയ്യുന്നതും നല്ലതാണ്. സാധാരണ ചകിരി അല്ല, പ്രോസെസ്സ് ചെയ്ത ചകിരി എന്നിവ ഒരേ അനുപാതത്തിൽ നൽകണം. ചാണകപ്പൊടി ഒക്കെ കിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കിൽ പോട്ടിങ് മിക്സ്‌ ഉപയോഗിക്കാം. ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ വളം അപ്പോൾ അതന്നെ അതിൽ ആയി.

ഗ്രോ ബാഗിൽ ഏകദേശം പകുതി വരെ മേൽപറഞ്ഞ മിക്സ്‌ ഇടുക. പിന്നെ ഇടയ്ക്ക് ഒരു പിടി വേപ്പിൻ പിണ്ണാക്ക്, എല്ല് പൊടി എന്നിവ ഇടാം. വീണ്ടും ബാക്കി മണ്ണ് ഇട്ടു ഗ്രോ ബാഗ്‌ നിറക്കുക. ചെടികൾ നടാൻ ഗ്രോ ബാഗ്‌ റെഡി ആയി.
ഗ്രോ ബാഗിൽ എന്തൊക്കെ നടാം?

നമ്മുടെ അടുക്കളയിലേക്ക് ആവശ്യമുള്ള മിക്കവാറും എല്ലാ പച്ചക്കറികളും ഗ്രോ ബാഗിൽ വളർത്താം. പയർ, പാവൽ, ചീര, തക്കാളി, പച്ചമുളക്, വെണ്ട, ബീൻസ്, കാബേജ്, കോളിഫ്ലവർ, ക്യാരറ്റ് എന്നിവയും; കിഴങ്ങുവർഗങ്ങളായ ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, ചേന, കപ്പ എന്നിവയും ഗ്രോ ബാഗിൽ വിജയകരമായി കൃഷി ചെയ്യാം. അടുത്തുള്ള എല്ലാ പ്രമുഖ വളം വിൽപനനശാലകളിലും കാർഷിക വിപണികളിലും ഗ്രോ ബാഗുകൾ ലഭ്യമാണ്. പ്രമുഖ ബ്രാൻഡായ സ്റ്റെർലിങ് കമ്പനിയുടെ ഗ്രോ ബാഗുകളാണ് വിപണികളിൽ സജീവം.