വീട്ടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാം; ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

  വീടിന്റെ ഇന്റീരിയറിന് ഭംഗി കൂട്ടുന്നതിനൊപ്പം പ്രകൃതിയോട് ചേർന്നൊരു അന്തരീക്ഷം ഒരുക്കാനും ഇൻഡോർ പ്ലാന്റുകൾ സഹായിക്കും. ലിവിങ് റൂം, ബെഡ്റൂം, ബാൽക്കണി, ജനലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ അനുയോജ്യമായ ചെടികൾ ക്രമീകരിക്കാം.

എന്നാൽ എല്ലാ ചെടികളും വീടിനുള്ളിൽ വളരണമെന്നില്ല. വെളിച്ചത്തിന്റെ അളവ്, വായുസഞ്ചാരം, മുറിയിലെ ഈർപ്പം എന്നിവ പരിഗണിച്ചാണ് ചെടികൾ തിരഞ്ഞെടുക്കേണ്ടത്. നേരിട്ട് സൂര്യപ്രകാശം ആവശ്യമുള്ള ചെടികൾ ജനലിനരികിലും കുറഞ്ഞ വെളിച്ചത്തിൽ വളരുന്നവ മുറിക്കുള്ളിലുമാണ് സ്ഥാപിക്കേണ്ടത്.

ചെടികളുടെ വലുപ്പത്തിനനുസരിച്ചുള്ള ചട്ടികൾ ഉപയോഗിക്കുകയും വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ ഡ്രെയിനേജ് ഉറപ്പാക്കുകയും വേണം.