പുച്ഛത്തോടെ കാണേണ്ട...! ചെമ്പരത്തി കൃഷിയിൽ നിന്നും വരുമാനം കൊയ്യാം
ഒരുകാലത്ത് സാധാരണ ചെടിയെന്ന നിലയിൽ അവഗണിക്കപ്പെട്ടിരുന്ന ചെമ്പരത്തി ഇന്ന് വീണ്ടും പ്രാധാന്യം വീണ്ടെടുക്കുകയാണ്. പഴയ സ്റ്റൈലുകളും ട്രെൻഡുകളും തിരിച്ചുവരുന്നതുപോലെ, ചെമ്പരത്തിയും ശക്തമായി തിരികെ ശ്രദ്ധ നേടുകയാണ്.
ഒരുകാലത്ത് സാധാരണ ചെടിയെന്ന നിലയിൽ അവഗണിക്കപ്പെട്ടിരുന്ന ചെമ്പരത്തി ഇന്ന് വീണ്ടും പ്രാധാന്യം വീണ്ടെടുക്കുകയാണ്. പഴയ സ്റ്റൈലുകളും ട്രെൻഡുകളും തിരിച്ചുവരുന്നതുപോലെ, ചെമ്പരത്തിയും ശക്തമായി തിരികെ ശ്രദ്ധ നേടുകയാണ്.
വലിയ കുറ്റിച്ചെടിയായി വളരുന്ന ചെമ്പരത്തിക്ക് ഇന്ന് നിരവധി ഹൈബ്രിഡ് ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്. ചകിരിച്ചോരും ചുവന്നമണ്ണും കലർത്തിയ മണ്ണിൽ നീളമുള്ള കമ്പുകൾ മുറിച്ച് നട്ട് വളർത്താം. ആദ്യം ഗ്രോ ബാഗുകളിലോ പോളിബാഗുകളിലോ വളർത്തി പിന്നീട് ചട്ടിയിലേക്കോ നേരിട്ട് മണ്ണിലേക്കോ മാറ്റുന്നതാണ് നല്ലത്. ഏകദേശം രണ്ട് മാസത്തിനുള്ളിൽ കമ്പുകളിൽ വേരുപിടിക്കും. വേരുകൾ ശക്തമായാൽ ചട്ടിയിലേക്ക് മാറ്റാം. അഞ്ചുമാസം കഴിഞ്ഞാൽ പൂക്കൾ കാണാൻ തുടങ്ങും. ചില ഹൈബ്രിഡ് ഇനങ്ങൾ 10 ഇഞ്ച് ഉയരത്തിൽ എത്തിയാലും പൂക്കും. സ്ഥിരമായി വെള്ളം നൽകണം, പ്രത്യേകിച്ച് വേനൽക്കാലത്ത് ഇടവിട്ട് നനയ്ക്കുന്നത് അനിവാര്യമാണ്.
ആരോഗ്യ ഔഷധ ഗുണങ്ങൾ ഏറെയുള്ള ചെമ്പരത്തി വളർത്തുന്നത് ലാഭകരമായ സംരംഭംകൂടിയാണ്. ഉണങ്ങിയ ചെമ്പരത്തിപ്പൂവിന് വിദേശത്ത് ആവശ്യക്കാരുണ്ട്. 20ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് ഉണങ്ങിയ ചെമ്പരത്തിപ്പൂ കയറ്റിയയക്കുന്നുണ്ട്. ബേക്കറി വിഭവങ്ങളിലും പാനീയങ്ങളിലും മരുന്നുകളിലും സൗന്ദര്യ വർധക വസ്തുക്കളിലുമെല്ലാം ചെമ്പരത്തി ചേരുവയാണ്. ഭക്ഷണത്തിന് നിറം നൽകുന്നതിനും ഉപയോഗിക്കുന്നു. കൃഷി ഓഫിസുകളുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.