വീട്ടിൽ വളർത്താം നിരവധി ഔഷധ ഗുണമുള്ള കസ്തൂരി വെണ്ട
ഒരു കാലത്ത് ഗ്രാമപ്രദേശങ്ങളിലെ പറമ്പുകളിൽ സാധാരണയായി കണ്ടിരുന്ന ഔഷധസസ്യമാണ് കസ്തൂരിവെണ്ട. രൂപത്തിൽ വെണ്ടയെ പോലെ തോന്നുന്ന ഈ ചെടി വളരെ എളുപ്പത്തിൽ വളരുന്ന ഒന്നാണ്. ഒന്നോ രണ്ടോ തൈകൾ നട്ടാൽ മതി, പ്രത്യേക പരിചരണം ഇല്ലാതെയും ഇത് പെട്ടെന്ന് വളർന്നു പടരുന്ന സ്വഭാവമുള്ളതാണ്. വേരുകളും തണ്ടുകളും വഴിയും പുതിയ തൈകൾ എളുപ്പത്തിൽ മുളച്ചുവരും.

കസ്തൂരിവെണ്ടയുടെ വിത്ത്, ഇല, വേർ എന്നിവയൊക്കെയും ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ പണ്ടുകാലത്ത് വീട്ടുവൈദ്യത്തിൽ ഈ സസ്യത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു.
സാധാരണ വെണ്ടക്കപോലെ മെഴുക്കുപുരട്ടി, സാമ്പാർ, അവിയൽ എന്നിവ ഉണ്ടാക്കാം. കുടലിെലയും വായിെലയും േരാഗങ്ങളുടെയും മൂത്രാശയരോഗങ്ങളുടെയും ചികിത്സക്ക് പണ്ടു മുതൽ കസ്തൂരിവെണ്ട ഉപയോഗിക്കുന്നു.
മാംസ്യവും അന്നജവും ധാരാളമുണ്ട്. സാധാരണ വെണ്ടക്കയേക്കാൾ ചെറുതും നീളം കുറഞ്ഞതുമാണ് കായ്കൾ. വിത്ത് മുളപ്പിച്ചാണ് വളർത്തേണ്ടത്. ഒന്നരമീറ്റർ വരെ ഉയരത്തിൽ വളരും. ഇലകൾ വലുപ്പമുള്ളതും പുളിവെണ്ടയുടെ ഇലയോട് സാമ്യമുള്ളതുമാണ്.
മഞ്ഞ നിറത്തിലാണ് പൂക്കൾ. മുള്ളുപോലുള്ള ആവരണം കായ്കളിലുണ്ടാകും. സാധാരണ വെണ്ടയെപ്പോലെ കീടങ്ങളും രോഗങ്ങളും ബാധിക്കില്ല. ഇപ്പോൾ നട്ടുവളർത്തുന്നവർ അപൂർവമാണ്. ഇതിനാൽ വിത്ത് ലഭിക്കുക കുറച്ച് പ്രയാസമാണ്. ജൈവകർഷക കൂട്ടായ്മകളിലൂടെ വിത്തുകൾ കൈമാറ്റം ചെയ്യുന്നവരുണ്ട്.