കാർഷിക സെൻസസ് പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയിൽ തുടങ്ങി

രാജ്യ വ്യാപകമായി നടക്കുന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ രണ്ട്, മൂന്നു ഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.  ഇതിന്റെ ഭാഗമായി വിവരശേഖരണം നടത്തുന്ന ജില്ലയിലെ ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല ഏകദിന പരിശീലനം കോഴിക്കോട് നടന്നു.  

 

കോഴിക്കോട് : രാജ്യ വ്യാപകമായി നടക്കുന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ രണ്ട്, മൂന്നു ഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.  ഇതിന്റെ ഭാഗമായി വിവരശേഖരണം നടത്തുന്ന ജില്ലയിലെ ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല ഏകദിന പരിശീലനം കോഴിക്കോട് നടന്നു.  

കൃഷിഭൂമിയുടെ പൂർണ വിവരങ്ങൾ, ഭൂവിനിയോഗം, ഭൂ ഉടമസ്ഥത, കാർഷിക വിളകളുടെ വിതരണം, ജലസേചനം, വളം, കീടനാശിനി എന്നിവയുടെ ഉപയോഗം, കാർഷിക ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കലാണ് സർവേയുടെ ലക്ഷ്യം.  

പരിശീലന പരിപാടി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് അഡീഷണൽ ഡയറക്ടർ എം മനോജ് ഉദ്ഘാടനം ചെയ്തു.  
ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ടി വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു.  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ലിഷ മോഹൻ എം,  പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ രജനി മുരളീധരൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സെലീന കെ, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സുധീഷ് സി പി,  സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസർ ഇ ടി ഷാജി, റിസർച്ച് ഓഫീസർ യു അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.