ഇനി റോസാപ്പൂ പൂത്തുലയും :ഇത് മാത്രം മതി
Feb 4, 2025, 18:30 IST


റോസാപ്പൂ കുലകുലയായി പൂവിട്ടു നില്‍ക്കുന്ന കാഴ്‌ച കാണാന്‍ ഇനി പാര്‍ക്കുകളിലേക്കും ഉദ്യാനങ്ങളിലേക്കും പോകേണ്ട. സ്വന്തം വീട്ടുമുറ്റങ്ങളെ അലങ്കരിച്ച് നിങ്ങളുടെ കണ്‍വെട്ടത്തും വിരിയിക്കാം ഇനി റോസാപ്പൂ വസന്തം. നമ്മളൊക്കെ വെറുതെ കളയുന്ന ഒരു പദാര്‍ഥം അല്‍പ്പം ഒന്ന് കരുതി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കും ഇത് സാധ്യമാവും.
റോസാച്ചെടികളുടെ വിവിധ വെറൈറ്റികള്‍ നഴ്‌സറിയില്‍ നിന്നും വാങ്ങിയ പലരും പിന്നീട് നിരാശരാവുന്നത് കാണാറുണ്ട്.
വീട്ടില്‍ എന്നും ലഭിക്കുന്ന അരി വെള്ളം. അതായത് അരി കഴുകിയ വെള്ളം. ദിവസവും രാവിലെ അരി കഴുകിയ വെള്ളം റോസ ചെടികള്‍ക്ക് ഒഴിച്ച് കൊടുത്താല്‍ വേഗത്തില്‍ പുതിയ തളിരിലകളും മൊട്ടുകളും വിരിയും. വളം വാങ്ങി ഇനി പണം കളയാതെ തന്നെ പൂക്കള്‍ വിരിയിക്കാനാകും. അരി കഴുകിയ വെള്ളം എന്ന് കേട്ട് സംശയത്തോടെ നെറ്റി ചുളിക്കേണ്ടതില്ല.
ഈ വെള്ളത്തിന് മണ്ണിലെ നല്ല ബാക്‌ടീരിയകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. സ്ഥിരമായി ഈ വെള്ളം ഒഴിച്ച് കൊടുത്താല്‍ അത് ചെടികള്‍ തഴച്ച് വളരാനും പൂക്കള്‍ വിരിയാനും കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.
ഈ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള നൈട്രജന്‍, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയുടെ അംശവും ചെടിക്ക് വളരാന്‍ സഹായകമാണ്. അരി വെള്ളത്തിലെ അന്നജം ചെടികളിലെ കോശങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നും റിപ്പോര്‍ട്ടുകളില്‍ കാണാം. ഇതും വളര്‍ച്ചയ്‌ക്ക് ഏറെ സഹായകരമാണ്.