ചേറാണ് ചോറ്, മഴപ്പൊലിമയുമായി കണ്ണൂർ ചെറുകുന്ന് വയലില്‍ വിത്തിറക്കി

Rice is mixed and sown in Kannur small hill field with rainwater
കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശുവര്‍ക്കമാര്‍, എന്‍. എസ്. എസ് വളന്‍ഡിയര്‍മാര്‍, ബാലസഭയിലെ കുട്ടികള്‍ തുടങ്ങി പ്രായഭേദമേന്യ നൂറുകണിക്കാനാളുകള്‍ ആവേശത്തോടെ

കണ്ണൂര്‍: വിഷരഹിത ഭക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമായി കേരളീയ കാര്‍ഷികസംസ്‌കാരം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി കണ്ണൂര്‍ ജില്ലയില്‍ മഴപൊലിമ നടത്തി. ജില്ലാകുടുംബശ്രീ മിഷനും ചെറുകുന്ന് പഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസുമാണ് ചെറുകുന്ന് നാലൊന്നില്‍ പാടശേഖരത്തില്‍ കാര്‍ഷിക പുനരാവിഷ്‌കരണ ക്യാംപയിനായ മഴപ്പൊലിമ സംഘടിപ്പിച്ചു. 

കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശുവര്‍ക്കമാര്‍, എന്‍. എസ്. എസ് വളന്‍ഡിയര്‍മാര്‍, ബാലസഭയിലെ കുട്ടികള്‍ തുടങ്ങി പ്രായഭേദമേന്യ നൂറുകണിക്കാനാളുകള്‍ ആവേശത്തോടെ പരിപാടിയില്‍ പങ്കെടുത്തു. മഴപ്പൊലിമയോടനുബന്ധിച്ചു നിരവധി നാടന്‍ കലാപരിപാടികളും മത്‌സരങ്ങളും സംഘടിപ്പിച്ചു. 

ചേറാണ് ചോറെന്ന സന്ദേശമുയര്‍ത്തി നടന്ന മഴപൊലിമ പരിപാടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി സജീവന്‍,രേഷ്മ പരാഗന്‍,ടി നിര്‍മ്മല,കെ അനിത, പി എല്‍ ബേബി, കെ മോഹനന്‍, കെ പി നിഷ,കെ വി നിര്‍മല എന്നിവര്‍  നേതൃത്വം നല്‍കി.

Rice is mixed and sown in Kannur small hill field with rainwater

Tags