ഈ ഒരു സൂത്രപ്പണി ചെയ്യൂ ; മെലസ്റ്റോമ ചെടിയിൽ ആയിരം പൂക്കൾ ഒരേ സമയം വിരിയും !!

melastoma

ഏതാനും വർഷങ്ങളായി കേരളത്തിൽ ഒട്ടേറെ ആവശ്യക്കാരുള്ള പൂച്ചെടിയാണ് മെലസ്റ്റോമ. മിക്ക വീടുകളിലെയും പൂന്തോട്ടങ്ങൾക്ക് ചാരുത പകർന്നു നിൽക്കുകയാണ് വയലറ്റ്, പിങ്ക് നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ ഈ ചെടികൾ.

മെലസ്റ്റോമ എന്ന ഗ്രീക്ക് പദത്തിന് ‘ഇരുണ്ട വായ’ എന്നാണർത്ഥം. ഇതിന്റെ വിത്തുകൾ കഴിച്ചാൽ നാവിന് കറുത്ത നിറം വരുമെന്നതിനാലാണത്രേ ഈ പൂവിന് മെലസ്റ്റോമ എന്ന പേര് വന്നത്. കലാതി, അതിരാണി, കലം പൊട്ടി തുടങ്ങി നാടൻ ഇരട്ട പേരുകളും ഇപ്പോൾ ഈ ചെടി അറിയപ്പെടുന്നു. മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ കമ്പുകൾ മുറിച്ച് നട്ട് തൈകൾ വളർത്താം.

melastoma

 രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന മെലസ്റ്റോമ എല്ലാകാലത്തും പുഷ്പിക്കും. 5 ഇതളുകളുള്ള പൂക്കൾ വയലറ്റ്, പിങ്ക്, വെള്ള എന്നീ നിറങ്ങളിൽ കാണാം.നമ്മുടെ വീട്ടുമുറ്റത്ത് കദളിച്ചെടി കമ്പ് കുത്തിയാൽ വളരില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. അതിനൊരു ടിപ്സ് ആണ് ഇനി പറയുന്നത്.

melstoma

ഇതിനായി ഈ ചെടിയുടെ മൊട്ട് വരാത്ത ഇളം തണ്ട് നാലോ അഞ്ചോ സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുക്കുക. ഇതുപോലെ രണ്ടോ മൂന്നോ തണ്ട് മുറിച്ചെടുക്കണം. ഒരു മൂന്നോ നാലോ ഇലയുടെ ഇടയിലായി തന്നെ മുറിച്ചെടുക്കണം. നീളം കൂടി പോയാൽ വേര് പിടിച്ച്‌ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.

melastoma

ഇനി ഇത് നടാനായി എടുക്കുന്നത് ചാണകപ്പൊടിയും മണ്ണും കൂടെ ചേർത്ത മിക്സാണ്. ശേഷം ഒരു കമ്പെടുത്ത് മണ്ണിന്റെ മിക്സിൽ കുഴിച്ചു കൊടുക്കുക. ശേഷം നമ്മൾ മുറിച്ചെടുത്ത തണ്ടുകൾ കുഴികളിലേക്ക് ഇറക്കി വച്ച് കൊടുക്കുക. ഇലകൾ മണ്ണിന്റെ ഉള്ളിലേക്ക് പോകുംവിധം വച്ച് കൊടുക്കുക. എല്ലാ തണ്ടുകളും ഒരേ ചട്ടിയിൽ തന്നെയാണ് വച്ച് കൊടുക്കുന്നത്. ഇത്തരത്തിൽ എളുപ്പത്തിൽ തന്നെ ഈ ചെടി നമുക്ക് വേര് പിടിപ്പിച്ചെടുക്കാം.

അത് പോലെ മെലസ്റ്റോമ നിറഞ്ഞു പൂക്കാൻ ചെറിയൊരു സൂത്രപ്പണി കൂടി ഉണ്ട്.

മെലസ്റ്റോമ ചെടികളെ മണ്ണിലും ചട്ടിയിലും വളർത്താം. മണ്ണിൽ നട്ടുപിടിപ്പിച്ചാൽ ഒരു ചെറു മരണത്തോളം വളരുന്നതായും ധാരാളമായി പുഷ്പിക്കുന്നതായും കാണുന്നുണ്ട്.

melastoma

നല്ല വെയിലുള്ള ഇടങ്ങളിലാണ് നടേണ്ടത്. എന്നാൽ വേനൽകാലത്തെ തീഷ്ണമായ വെയിൽ ഏറെനേരം ഏൽക്കുന്നതിൽനിന്നും സംരക്ഷിക്കുന്നത് നല്ലതാണ്. നീർവാർച്ചയുള്ള മണ്ണിൽ നടണം. ജൈവവളങ്ങൾ,  ചകിരിച്ചോറ് കമ്പോസ്റ്റ് എന്നിവ മണ്ണിൽ കലർത്തി നടുന്നത് ഏറെ നല്ലതാണ്.

മണ്ണ് വരണ്ട് പോകാത്ത രീതിയിൽ നന നൽകാൻ ശ്രദ്ധിക്കണം. പൂത്തു കഴിഞ്ഞശേഷം പൂ വന്ന കമ്പുകളുടെ അറ്റം മാത്രം പ്രൂൺ ചെയ്യുന്നത് നല്ലതാണ്.

പ്രധാന കമ്പും ശാഖകളും മുറിക്കാതിരിക്കുന്നതാണ് നല്ലത്. ആരോഗ്യത്തോടെ വളരുന്നതിന് ജൈവവളങ്ങൾ ഇടയ്ക്ക് മണ്ണിൽ ചേർത്തുകൊടുക്കാം. പിണ്ണാക്ക് തെളി നേർപ്പിച്ചത്,  പഴത്തൊലി ഇട്ടുവച്ച വെള്ളം എന്നിവ നൽകുന്നത് നന്നായി പുഷ്പിക്കുന്നതിന് സഹായിക്കും.

 

 

Tags