Tuesday January 26th, 2021 - 1:01:am

യൂട്യൂബ് മുത്തച്ഛനെ നഷ്ടപ്പെട്ട വേദനയിൽ ആരാധകർ

Anusha Aroli
യൂട്യൂബ് മുത്തച്ഛനെ നഷ്ടപ്പെട്ട വേദനയിൽ ആരാധകർ

യൂട്യൂബിലൂടെ രുചിക്കൂട്ടുകൾ കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം നിറച്ച യുട്യൂബ് മുത്തച്ഛൻ നാരായണ റെഡ്ഡി ( 73 ) ഓർമയായി. ‘ഗ്രാൻഡ്പാ കിച്ചൺ’ എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണ പ്രിയരുടെ ഹൃദയം കവർന്നയാളാണ് തെലങ്കാന സ്വദേശിയായ നാരായണ റെഡ്ഡി.ആറ് കോടിയോളം സബ്സ്ക്രൈബർമാരുള്ള അദ്ദേഹത്തിന്റെ ചാനലിൽ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വലിയ അളവിൽ ഭക്ഷണം പാകം ചെയ്യുകയും, ശേഷം അത് നാട്ടിലെ അനാഥാലയങ്ങളിലെ കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുന്നതുമായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്. അതിനാൽ തന്നെ 2017ൽ ആരംഭിച്ച ‘ഗ്രാൻഡ് പാ കിച്ചൺ’ എന്ന യൂട്യൂബ് ചാനലിന് ഇന്ത്യക്കു അകത്തും പുറത്തും നിരവധിയരാധകരാണ് ഉള്ളത്. ലവിംഗ്, കെയറിംഗ്, ഷെയറിംഗ് ദിസ് ഈസ് മൈ ഫാമിലി’ എന്ന വാചകത്തോടെയാണ് ഗ്രാൻറ്പാ കുക്കിംഗ് ആരംഭിക്കുന്നത്. അതിൽ തന്നെ അദ്ദേഹത്തിന്റെ സ്നേവും ഉള്ളിലെ നന്മയും വ്യക്തമായിരുന്നു.

ഭക്ഷണം പാചകം ചെയ്യാൻ ആരെകൊണ്ടും സാധിക്കും പക്ഷെ കഴിക്കുന്നവന്റെ മനസും നിറയ്ക്കുകയാണല്ലോ പ്രധാനം. ഇവിടെ കഴിക്കുന്നവരുടെയും കാണുന്നവരുടെ മനസ് ഒരുപോലെ നിറയ്ക്കാൻ നാരായണ റെഡ്ഡിക്ക് സാധിച്ചിരുന്നു. തന്റെ രുചി കൂട്ടുകൾ നുണഞ്ഞു കുട്ടികൾ മുത്തച്ഛനെ നോക്കി ചിരിക്കുമ്പോൾ അത് കണ്ടു നിൽക്കു ന്നവർക്കും സന്തോഷം മാത്രം.6 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട് പാചക മുത്തശ്ശന്റെ ഈ ചാനലിന്.

പാചകത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും കാഴ്ചപ്പാടും ഏറെ വ്യത്യസ്തമായിരുന്നു. വിജനമായ വയലരികിലോ പച്ചപ്പിലോ ആയിരുന്നു മുത്തശ്ശന്റെ പാചകം. ഒരു വിറകടുപ്പിൽ നാടൻ ഭക്ഷണങ്ങൾ മുതൽ സാധാരണക്കാരന് സ്വപ്നം കാണാൻ പോലും കഴിയാത്ത കെഎഫ്സി,കേക്കുകൾ ഉള്‍പ്പെടെ അദ്ദേഹം കുറഞ്ഞ ചെലവിൽ തന്നെ ഉണ്ടാക്കാറുണ്ട്. വിദേശികൾ തങ്ങളുടെ തീൻ മേശയിൽ നിറച്ച വിഭവങ്ങൾ ആണ് മുത്തച്ഛൻ ചെലവ് കുറഞ്ഞ രീതിയിൽ തന്റെ പ്രേക്ഷകർക്ക് പരിചയപെടുത്തിയത്. അതുപോലെ തന്നെ ഇടയിൽ പല രുചിക്കൂട്ടുകളും മുത്തശ്ശന്റെ ചാനലിലൂടെ വിദേശങ്ങളിലെ അടുക്കളകളിൽ ഇടം നേടി .

പാചകം ചെയ്യുന്ന വീഡിയോകളിൽ, മുത്തച്ഛൻ പ്രത്യേക പാചകക്കുറിപ്പുകളും ചേർക്കാറുണ്ട്. ഫ്രഞ്ച് ഫ്രൈ ബർഗർ, ബട്ടർ ചിക്കൻ മുതൽ ആട്ടിൻ ബിരിയാണി വരെ എല്ലാം അദ്ദേഹം യൂട്യൂബിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണ പ്രിയർക്കായി പാചകം ചെയ്തു.സെപ്തംബർ 20നാണ് അദ്ദേഹം തന്റെ അവസാന കുക്കിംഗ് വീഡിയോ ചാനലിൽ പങ്കുവെച്ചത്. ക്രിസ്പി പൊട്ടറ്റോ ഫിംഗർ റെസിപ്പിയായിരുന്നു ഇത്. ഇതിനു പിന്നാലെ ആരോഗ്യം മോശമായതിനെ തുടർന്ന് ഇതിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച അവസാനമായി അദ്ദേഹം ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ ഇത് റെസിപ്പിയുമായിട്ടായിരുന്നില്ല. പകരം അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ആരാധകരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു.ഭക്ഷണം പാചകം ചെയ്യുന്ന വീഡിയോകൾ പൊതുവെ യൂട്യൂബുകൾ അധികമായികാണാറുണ്ടെങ്കിലും ഇതുപോലെ ജനഹൃദയങ്ങ ളി ൽ സ്ഥാനം നേടാൻ എല്ലാവര്ക്കും കഴിയാറില്ല. നാരായണ റെഡ്ഡിയുടെ നിര്യാണത്തിൽ നിരവധി ആരാധകരാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശനെയും മുത്തശ്ശന്‍ പങ്കുവെക്കുന്ന വിഭവങ്ങളെയും മിസ് ചെയ്യും എന്നാണ് ആരാധകർ പറയുന്നത്.

English summary
youtube cooking channel grandpa kitchen chef narayana reddy passed away
topbanner

More News from this section

Subscribe by Email