Sunday January 19th, 2020 - 9:33:am
topbanner

റോങ് സൈഡ് വന്ന് കെഎസ്ആര്‍ടിസിക്ക് മുന്‍പില്‍ പതറാതെ സ്‌കൂട്ടര്‍ യാത്രക്കാരി ;കൈയ്യടിച്ച് സോഷ്യല്‍മീഡിയ

JB
റോങ് സൈഡ് വന്ന് കെഎസ്ആര്‍ടിസിക്ക് മുന്‍പില്‍ പതറാതെ സ്‌കൂട്ടര്‍ യാത്രക്കാരി ;കൈയ്യടിച്ച് സോഷ്യല്‍മീഡിയ

സമൂഹത്തില്‍ കാര്യങ്ങള്‍ നേരായരീതിയില്‍ നടക്കണമെങ്കില്‍ പ്രതികരിക്കുക തന്നെ വേണം. നീതി നടപ്പാക്കണമെങ്കില്‍ പ്രതികരണത്തിന് വലിയ ശക്തിയുണ്ടെന്നത് കാലം തെളിയിച്ചതാണ്.ഇതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല എന്നതാണ് പൊതുവെയുളള അഭിപ്രായം. അത്തരത്തില്‍ പ്രതികരണശേഷി പ്രകടിപ്പിച്ച ഒരു യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബസ് ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്നുളള ദൃശ്യങ്ങളാണ് എന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. റോഡില്‍ തെറ്റായ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസിനെ ചങ്കൂറ്റം കൊണ്ട് പാഠം പഠിപ്പിക്കുകയാണ് സ്‌കൂട്ടര്‍ യാത്രക്കാരി.

തെറ്റായ ദിശയില്‍ വന്ന ബസിന് മുന്‍പില്‍ സ്‌കൂട്ടര്‍ യാത്രക്കാരി വാഹനം നിര്‍ത്തി. പതിവുപോലെ ഇരുചക്രവാഹനയാത്രക്കാര്‍ വാഹനം ഒതുക്കി കടന്നുപോകുന്നതുപോലെ, സ്‌കൂട്ടര്‍ യാത്രക്കാരി പോകുമെന്ന് ബസ് ഡ്രൈവര്‍ ഒരു നിമിഷം ചിന്തിച്ചുകാണും. എന്നാല്‍ വഴിമാറാന്‍ സ്ത്രീ തയ്യാറായിരുന്നില്ല. അവസാനം സ്റ്റിയറിങ് തിരിച്ച് ബസ് വലത്തോട്ട് എടുത്ത് മുന്നോട്ടുപോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഈ ദൃശ്യം പുറത്തുവന്നതോടെ, യുവതിക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്.

Read more topics: woemn reaction, aganist ksrtc,
English summary
woemn reaction aganist ksrtc
topbanner

More News from this section

Subscribe by Email