Tuesday October 15th, 2019 - 7:38:am
topbanner

വിവാഹശേഷമുളള ആദ്യ ജന്മദിനത്തില്‍ ഭര്‍ത്താവിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി ഭാര്യ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

JB
വിവാഹശേഷമുളള ആദ്യ ജന്മദിനത്തില്‍ ഭര്‍ത്താവിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി ഭാര്യ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ജന്മദിനത്തില്‍ മലയാളിയായ യുവാവിന് ഭാര്യ നല്‍കിയ കിടിലന്‍ സര്‍പ്രൈസാണ് സോഷ്യല്‍ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തില്‍ ഭര്‍ത്താവിനെ ഞെട്ടിക്കാന്‍ കടല്‍ കടന്നാണ് ഭാര്യ എത്തിയത്. മസ്‌കറ്റിലായിരുന്നു ജന്മദിനാഘോഷം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൂട്ടുകാര്‍ക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്‌കറ്റില്‍ കണ്ടപ്പോള്‍ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് അറിയാതെ യുവാവ് നില്‍ക്കുമ്പോള്‍ ഭാര്യ പൂക്കള്‍ നല്‍കിയശേഷം സ്‌നേഹ ചുംബനം നല്‍കി. സന്തോഷത്താല്‍ ഭാര്യയെ ആലിംഗനം ചെയ്ത യുവാവിന് എന്താണ് നടക്കുന്നതെന്ന് വീണ്ടും വിശ്വസിക്കാനായില്ല. ജന്മദിനത്തില്‍ ഭാര്യയെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഒപ്പം അമ്പരപ്പും യുവാവിന്റെ മുഖത്ത് പ്രകടമായിരുന്നു.ഒരു പ്രവാസിക്ക് ഇത്രയും നല്ലൊരു ജന്മദിന സര്‍പ്രൈസ് ഒരുക്കിയ കൂട്ടുകാര്‍ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്.

 

English summary
wife give surprise birthday gift to husband
topbanner

More News from this section

Subscribe by Email