Friday September 20th, 2019 - 4:08:pm
topbanner
Breaking News
jeevanam

മത്സ്യബന്ധന ബോട്ടിനു മുന്നിൽ കരണം മറിഞ്ഞ് ഭീമന്‍ തിമിംഗലം; വീഡിയോ വൈറലാകുന്നു

Anusha Aroli
മത്സ്യബന്ധന ബോട്ടിനു മുന്നിൽ കരണം മറിഞ്ഞ് ഭീമന്‍ തിമിംഗലം; വീഡിയോ വൈറലാകുന്നു

തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിങ്സും ഫൊട്ടോഗ്രഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേർന്നാണ് കാനഡയിലെ മൊണ്ടേറേ ബേയിൽ നിന്ന്  ഈ അപൂർവ ദൃശ്യങ്ങൾ ക്യാമറയില്‍ പകർത്തിയത്.

സാൽമൺ മത്സ്യങ്ങളുടെ വരവായതിനാൽ നിരവധി മത്സ്യബന്ധന ബോട്ടുകളും കടലിലുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു കൂനൻ തിമിംഗലത്തിന്റെ ഗംഭീര പ്രകടനം. ഒരു  മത്സ്യബന്ധന ബോട്ടിനു തൊട്ടടുത്തെത്തിയ കൂനൻ തിമിംഗലം നിരവധി തവണയാണ് കരണം മറിഞ്ഞത്. 

ഈ ബോട്ടിനു സമീപത്തായി പലതവണ കരണം മറിഞ്ഞ ശേഷമായിരുന്നു ബോട്ടിനു തൊട്ടുമുന്നിലെത്തിയുള്ള കൂറ്റൻ തിമിംഗലത്തിന്റെ കുതിച്ചുചാട്ടം. ബോട്ടിനുള്ളിൽ അമ്പരന്നിരിക്കുന്ന മത്സ്യത്തൊഴിലാളിയേയും കാണാം.

മത്സ്യബന്ധന ബോട്ടിനു പിന്നിലുള്ള മറ്റൊരു ബോട്ടിലായിരുന്നു കേയ്റ്റ് ക്യുമിങ്സും ഡഗ്ലസ് ക്രോഫ്റ്റും. അതിനാലാണ് ഇത്ര മനോഹരമായ ദൃശ്യങ്ങൾ പകർത്താനായതെന്ന് ഇവർ പിന്നീട് വ്യക്തമാക്കി. 

വീഡിയോ കാണാം...

whale bursting through sea

Viral News

English summary
A frightening humpback whale in front of the fishing boat video viral
topbanner

More News from this section

Subscribe by Email