Monday June 1st, 2020 - 2:21:pm

'കേന്ദ്രീയ വിദ്യാലയം സ്വകാര്യ സ്ഥാപനമല്ല'; ബിന്ദുകൃഷ്ണയെ വിമര്‍ശിക്കാനിട്ട പോസ്റ്റില്‍ യു.പ്രതിഭ എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ

BI
 'കേന്ദ്രീയ വിദ്യാലയം സ്വകാര്യ സ്ഥാപനമല്ല'; ബിന്ദുകൃഷ്ണയെ വിമര്‍ശിക്കാനിട്ട പോസ്റ്റില്‍ യു.പ്രതിഭ എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ വിമര്‍ശിക്കാന്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലില്‍ സ്വയം വെട്ടിലായി കായംകുളത്തെ യു.പ്രതിഭ എംഎല്‍എ. ബിന്ദു കൃഷ്ണയുടെ മകനെ കേന്ദ്രീയ വിദ്യാലയത്തില്‍ (കെവി) വിടുന്നതിനു പകരം 'സര്‍ക്കാര്‍ സ്‌കൂളില്‍' അയയ്ക്കണമെന്നായിരുന്നു യു പ്രതിഭയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിന് താഴെ നിരവധി പേരാണ് എംഎല്‍എയെ പരിഹസിച്ച് രംഗത്തെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിന്ദു കൃഷ്ണയുടെ മകന്‍ ശ്രീകൃഷ്ണ കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ അച്ഛന്‍ കൃഷ്ണകുമാറിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇന്നലെ പ്രതിഭ സ്വന്തം കുറിപ്പിനൊപ്പം ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച് വിമര്‍ശനം ഉന്നയിച്ചത്.

കേന്ദ്രീയ വിദ്യാലയം കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലാണെന്നും അതൊരു സ്വകാര്യ സ്ഥാപനമല്ലെന്നും എംഎല്‍എ മനസിലാക്കണമെന്ന തരത്തിലാണ് പോസ്റ്റിന് താഴെ പരിഹാസം. എത്ര സിപിഎം നേതാക്കളുടെ മക്കള്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്ന് അന്വേഷിക്കണമെന്നുമൊക്കെ കമന്റുകളുണ്ട്.

എന്നാല്‍, സംഭവം വിവാദമായതോടെ താന്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് എതിരാണെന്ന് പ്രചരണം ശരിയല്ലെന്നു ചേര്‍ത്ത് പോസ്റ്റ് പ്രതിഭ എംഎല്‍എ തിരുത്തിയിട്ടുണ്ട്.

 

Read more topics: u prathibha mla, bindu krishna
English summary
u-prathiba-mla-facebook-post-controversy
topbanner

More News from this section

Subscribe by Email