മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തൻെറ കൈയ്യിൽ പണമെൽപ്പിച്ച അഞ്ചുവയസ്സുകാരന് ഞെട്ടിച്ച് തലശ്ശേരി എസ്.ഐ ബിനുമോഹൻ പി.എയുടെ സ്നേഹ സമ്മാനം. സ്റ്റഡി ഡേബിൾ വാങ്ങാൻ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ മിടുക്കന് ഒരു സ്റ്റഡി ഡേബിൾ തന്നെ എസ്.ഐ ബിനുമോഹൻെറ നേതൃത്വത്തിൽ എത്തിച്ചു കൊടുത്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പഠിച്ചു വലിയ പോലീസ് ഉദ്യോഗസ്ഥൻ ആകാനുള്ള ഈ കൊച്ചു മിടുക്കൻറെ ആഗ്രഹങ്ങൾക്ക് തലശ്ശേരി പോലീസിൻറെ
സ്നേഹ സമ്മാനമെന്ന് കുറിച്ചു കൊണ്ട് ബിനുമോഹൻ തന്നെയാണ് തൻെറ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പങ്കുവച്ചത്.
തലശ്ശേരി എരിഞ്ഞോളി മലാൽ പ്രദേശത്ത് പെട്രോളിങ് ഡ്യൂട്ടിക്കിടയിൽ അഞ്ചുവയസ്സുകാരൻ ദ്രുപദ് ബിനു മോഹൻെറ അടുത്തെത്തിയത്. ആവശ്യം എന്തെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് സന്തോഷവും അഭിമാനവും തോന്നി താൻ സ്റ്റഡി ഡേബിൾ വാങ്ങാൻ കൂട്ടിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നായിരുന്നു ആവിശ്യം. ഒരു മാസത്തെ ശബളത്തിൻെറ ഒരു വിഹിതം നൽകാൻ വിസമ്മതിച്ച് സാലറി ചലഞ്ചിൻെറ പേപ്പർ കത്തിച്ച ചില അധ്യാപകർക്ക് ദ്രുപദ് എന്ന വിദ്യാർത്ഥി ഒരു പാഠമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന പ്രതികരണം.
"വിദ്യാഭ്യാസം"
സമൂഹത്തിൻറെയും മനുഷ്യരുടെയും വികാരങ്ങളും വിഷമങ്ങളും മനസ്സിലാക്കാനുള്ള വികാസം നേടിയെടുക്കുക എന്നതുകൂടി ആണെങ്കിൽ
ഈ അഞ്ചുവയസ്സുകാരനോളം വികാസം വരില്ല ,
നമ്മുടെ നാടിനുവേണ്ടി സ്വന്തം കാര്യം മാറ്റിവെക്കേണ്ടി വന്നപ്പോൾ മുഖം കറുപ്പിച്ച ഒരുപാട് ഡിഗ്രികൾ കൾ വാങ്ങിക്കൂട്ടി എന്ന് മേനി നടിക്കുന്ന പലർക്കും
മാതൃകയാക്കാം നമ്മുടെ നാടിൻറെ കരുതലിന് പങ്കുചേർന്ന ഈ അഞ്ചു വയസ്സുകാരൻ ദ്രുപധിനെ എന്നായിരുന്നു കൊച്ചു മിടുക്കൻെറ പ്രവൃത്തിയെ കുറിച്ച് എസ്.ഐ ബിനുമോഹന് പറയാനുണ്ടായിരുന്നത്. എരഞ്ഞോളി നോർത്ത് എൽ പി സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ് എരഞ്ഞോളി യിലെ സുജിത്ത് ,ഷിജിന എന്നിവരുടെ മകനായ ദ്രുപദ്. നിരവധിപേരാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെടതോടെ ദ്രുപദിന് അഭിനന്ദയുമായെത്തുന്നത്. ദ്രുപദ് ഈ വിഷയം ബിനുമൊഹനുമായി സംസാരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയകളിൽ ഇതിനോടകം വൈറലായിരിക്കുകയാണ്.