Sunday September 22nd, 2019 - 3:51:am
topbanner
Breaking News
jeevanam

അരുദ്ധതിക്കെതിരായ ടി ജി മോഹന്‍ദാസ് ഫാന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

NewsDesk
അരുദ്ധതിക്കെതിരായ ടി ജി മോഹന്‍ദാസ് ഫാന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ബി അരുന്ധതി നടത്തിയ കമന്റിനെതിരെ ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ഫാന്‍സ് വക രൂക്ഷമായ വിമര്‍ശനം.

ഫേസ്ബുക്കില്‍ പ്രചരിക്കന്ന പോസ്റ്റില്‍ സ്ത്രീകളെ ആര്‍ത്തവ വേളയില്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും മറ്റും ശാസ്ത്രീയമായെന്ന രീതിയിലാണ് ഫാന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.

ഫാന്‍സിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

അരുന്ധതി... നിങ്ങൾ കുറച്ചുപേർ തെരുവിൽ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും കെട്ടുതാലി ചുട്ടെരിച്ചും, നടത്തിയ സമരങ്ങളൊക്കെ നാട്ടിലെ സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ഒരാശ്വാസം... കേരളത്തിലെ നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച ഒരു പെണ്ണും അതിനൊന്നും അന്ന് കൂട്ടുനിന്നില്ല, ഇന്നും അതുപോലെയാണ് വിശ്വാസിയല്ലാത്ത നിനക്ക് വിശ്വാസങ്ങളെ വിമർശിക്കാൻ എന്താണ് യോഗ്യത...? ലോകത്തുള്ള ചരിത്രമെല്ലാം അറിയാമെന്ന് പറയുന്ന ചരിത്ര വിദ്യാർത്ഥിനിയെന്തേ ശബരിമലയുടെ ചരിത്രം അറിയാതെ പോയി. "ശബരിമലയിലെ അയ്യപ്പനും മറ്റുള്ള ക്ഷേത്രങ്ങളിലെ അയ്യപ്പനും പലർക്കുണ്ടായതാണോ" എന്ന് ചോദിച്ചില്ലേ...?? അതാണോ നിന്റെ സംസ്‌ക്കാരം അച്ഛനും, സഹോദരനും, മുത്തച്ഛനും, ഭർത്താവും, അയൽക്കാരനും ആണാണ്... എന്ന് കരുതി അമ്മ ഇവരോടെല്ലാം ഒരു പോലെയാണോ പെരുമാറുന്നത്... എല്ലാവർക്കും ഒരേ സ്ഥാനമാണോ നൽകുന്നത്... അങ്ങനെയാണോ കണ്ടുവളർന്നത്... അതുപോലെയാണ് ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും... വിശ്വാസമില്ലെങ്കിൽ വിശ്വസിക്കണ്ട. എന്നു കരുതി ചീപ്പ് പബ്ലിസിറ്റിയ്ക്കു വേണ്ടി എല്ലായിടത്തും കയറി ചൊറിയരുത്...

അരുന്ധതി മോളെ... ആര്‍ത്തവ സമയത്ത് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാല്‍ അവര്‍ക്ക് താങ്ങാനാകാത്ത കാലുവേദനയും വയറുവേദനയും ബോധക്ഷയവും ഉണ്ടാകും. ഇക്കാരണം കൊണ്ടാണ് ക്ഷേത്രങ്ങളില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകളെ വിലക്കിയിരിക്കുന്നത്. അല്ലാതെ പുരുഷന്മാരുടെ കണ്‍ട്രാേൾ പോയി സ്ഖലനം സംഭവിക്കുമെന്ന് ഭയന്നിട്ടൊന്നുമല്ല. ക്ഷേത്രങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ സയന്‍സുണ്ട്. ക്ഷേത്രങ്ങള്‍ പണിതിരിക്കുന്നത് പത്മാസനം മാതൃകയിലാണ്. വളരെ പവര്‍ഫുളളായ എനര്‍ജി ഫീല്‍ഡാണ് ഓരോ ക്ഷേത്രവും. ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തില്‍ കടക്കുന്ന ഊര്‍ജ്ജം ലിംഗത്തിലേക്ക് പോകാതെ കാലുകളിലേക്ക് പോകും. പുരുഷലിംഗത്തിന്‍റെ പ്രകൃതിസഹജമായ പ്രത്യേകത കൊണ്ട് അവന്‍റെ കൂര്‍ത്തിരിക്കുന്ന ലിംഗത്തെ ബ്രഹ്മചര്യം അനുഷ്ഠിച്ച് റൗണ്ട് ഷേപ്പിലാക്കാനും ഊര്‍ജ്ജത്തെ ശരീരത്തില്‍ ടാപ്പ് ചെയ്യാനും സാധിക്കും. എന്നാല്‍ ആര്‍ത്തവമെന്ന സംഗതി ഉണ്ടാകുന്നത് തന്നെ ബോഡി ഓവര്‍ എര്‍ത്ത് ചെയ്യുന്നതിന്‍റെ ഫലമായാണ്. സ്ത്രീക്ക് ജന്മനാ തന്നെ റൗണ്ട് ഷേപ്പ് യോനിയായതിനാല്‍ ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ബോഡി എര്‍ത്ത് ചെയ്യുന്നതിന്‍റെ അളവ് വളരെ കൂടുതലായിരിക്കും. ശരീരത്തിന് താങ്ങാന്‍ പോലും കഴിയില്ല. അല്ലാതെ ഇക്കാര്യത്തില്‍ സ്ത്രീ വിരുദ്ധത ഒന്നുമില്ല. സത്യത്തില്‍ സ്ത്രീ സ്നേഹമാണ് ഇതിന് പുറകിലുള്ളത്. അതുകൊണ്ടു തന്നെ ആര്‍ത്തവ സമയത്ത് ക്ഷേത്രങ്ങളില്‍ കടക്കാന്‍ പൂതിയുള്ള യുക്തിവാദി സ്ത്രീകളെ ക്ഷേത്രത്തില്‍ കടത്തിവിടണം എന്നാണ് എന്‍റെ അഭിപ്രായം. പക്ഷേ വയറുവേദനയോ ബോധക്ഷയമോ ഉണ്ടായി തട്ടിപ്പോയാല്‍ ദെെവങ്ങളും തന്ത്രിമാരും ഉത്തരവാദിയല്ല എന്നെഴുതി വാങ്ങിയ ശേഷം വേണം അവരെ കടത്തിവിടാന്‍.

ഞാന്‍ പറയുന്ന കാര്യം ശാസ്ത്രീയമായി തന്നെ തെളിയിക്കാന്‍ വളരെ എളുപ്പമാണ്. ആര്‍ത്തവ സമയത്ത് സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ് ഒരു മണിക്കൂര്‍ നേരം കണ്ണടക്കാതെ തുടര്‍ച്ചയായി പത്മാസനത്തിലിരിക്കാന്‍ ഏതെങ്കിലും യുക്തിവാദി ഫെമിനിസ്റ്റിനോട് പറയുക. ഒരു മണിക്കൂര്‍ നേരം ആ ഇരുപ്പില്‍ നിന്നും എഴുന്നേല്‍ക്കരുത്. അപ്പോള്‍ സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും ക്ഷേത്രത്തില്‍ പ്രവേശിച്ചാലും സംഭവിക്കും.

ശബരിമലയില്‍ സ്ത്രീകൾക്ക് പോകണമെന്ന് വിശ്വാസമുള്ള സ്ത്രീകൾ പറയുന്നില്ല പക്ഷെ കുറെ ഊള ഫെമിനിസ്റ്റുകൾക്ക്‌ പണ്ടേ ഉള്ള ചൊറിച്ചിലാണിത്.. പട്ടി തിന്നുകയുമില്ല... പശുവിനെ തിന്നാനും സമ്മതിക്കുകയുമില്ല...

പിന്നെ സഹോദരി, ഒരു ക്ഷേത്രത്തെ സംബന്ധിച്ച് ആ ക്ഷേത്രത്തിലെ മൂര്‍ത്തീ സങ്കല്‍പം പ്രധാനമാണ്. ശബരിമലയിലെ മൂര്‍ത്തീ സങ്കല്‍പം അനുസരിച്ച് അവിടെ തപസ്സു അനുഷ്ഠിക്കുന്ന സന്ന്യാസ രൂപത്തിലുള്ള അയ്യപ്പനാണ് മൂർത്തി. ശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ച അയ്യപ്പനാണ് മൂർത്തി. അതാണ്‌ ശബരിമല മാത്രം മറ്റു ശാസ്താ ക്ഷേത്രത്തില്‍ നിന്നും വ്യത്യസ്ഥമാകുന്നത്. കേരളത്തില്‍ അനേകം ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അയ്യപ്പക്ഷേത്രം ഒന്നേയുള്ളൂ. അത് ശബരിമല മാത്രമാണ്. മറ്റെല്ലാം "അയ്യപ്പ ക്ഷേത്രം" എന്ന് പറയുന്നുവെങ്കിലും മൂർത്തി "ശാസ്താവ്" ആണ്. ശബരിമലയില്‍ മാത്രമാണ് അയ്യപ്പ സങ്കല്പത്തില്‍ ശാസ്താവിനെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ പേര് "ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്നാണ്" സന്ന്യാസ രൂപത്തിൽ തപസ്സ് അനുഷ്ഠിയ്ക്കുന്ന അയ്യപ്പന്‍ ബ്രഹ്മചാരി ആകയാലാണ് ശബരിമലയില്‍ മാത്രം രജസ്വലകളായ സ്ത്രീകളെ വിലക്കിയിരിക്കുന്നത്. അവിടെ പോകുന്നവരും ബ്രഹ്മചര്യം അനുഷ്ഠിക്കണം കാരണം അവിടെ വരുന്ന ഭക്തരും മൂര്‍ത്തിയും ഒന്നാണ് എന്നാണ് സങ്കൽപം. 41 ദിവസം നോമ്പെടുത്തു വ്രത ശുദ്ധിയോടെ പോകണം എന്നാണ്. 41 ദിവസം തുടർച്ചയായി സ്ത്രീകൾക്ക് നോമ്പ് നോക്കാൻ സാധിക്കില്ല.

പ്രതിശ്രുത വരന് കാമുകന്‍ ചിത്രങ്ങളയച്ചു; മൂന്നംഗകുടുംബം ആത്മഹത്യ ചെയ്തു

Viral News

Read more topics: t g mohandas, b arundhathi
English summary
t g mohandas fans against b arundhathi
topbanner

More News from this section

Subscribe by Email