Saturday September 21st, 2019 - 10:32:am
topbanner
Breaking News
jeevanam

സീക്രട്ട് ടാറ്റു വെളിപ്പെടുത്തി സമാന്ത; ചിത്രങ്ങൾ കാണാം

Anusha Aroli
സീക്രട്ട് ടാറ്റു വെളിപ്പെടുത്തി സമാന്ത; ചിത്രങ്ങൾ കാണാം

സമാന്ത പ്രധാനവേഷത്തിലെത്തിയ ഓ ബേബി തിയറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. നന്ദിനി റെ‍‍ഡ്ഡി സംവിധാനം ചെയ്ത ചിത്രം കൊറിയൻ സിനിമയായ മിസ്സ് ഗ്രാനിയുടെ റീമേക്ക് ആണ്. ചിത്രം ആദ്യആഴ്ച വാരിയത് 17 കോടിയാണ്.

ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന്റെ ഭാഗമായി ഇതുവരെ രഹസ്യമായി സൂക്ഷിച്ച തന്റെ ടാറ്റു നടി വെളിപ്പെടുത്തുകയുണ്ടായി.

ഭർത്താവ് നാഗചൈതന്യയുടെ പേര് കുത്തിയ ടാറ്റുവാണ് നടി ഫോട്ടോഷൂട്ടിൽ വെളിപ്പെടുത്തിയത്. ‘എന്റെ ജീവിതം ആഘോഷിക്കുന്നു. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു ഞാൻ തുറന്നുകാണിക്കുന്നു. എന്റെ ഭർത്താവ് ആണ് എന്റെ ലോകം.’–ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു.

നടിയുടെ കഴുത്തിനു പുറകിലായി മറ്റൊരു ടാറ്റുവും കാണാം. യൈഎംസി എന്നാണ് എഴുത്ത്. ‘യേ മായ ചേസവേ’എന്നാണ് അത് വായിക്കുന്നത്. നാഗചൈതന്യയും സമാന്തയും ഒന്നിച്ച് അഭിനയിച്ച് 2010ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പേരാണ് യേ മായ ചേസവേ.

 
 
 
View this post on Instagram

✌️

A post shared by Samantha Akkineni (@samantharuthprabhuoffl) on

 
 
 
View this post on Instagram

Living my best life ...

Viral News

Read more topics: samantha, secret, tattoo
English summary
samantha secret tattoo
topbanner

More News from this section

Subscribe by Email