Friday September 25th, 2020 - 9:38:am

മരുമകളുടെ നിയമനം പാർട്ടി അറിവോടെ, പെൻഷൻ വാങ്ങുന്നില്ല: പികെ ശ്രീമതി

NewsDesk
മരുമകളുടെ നിയമനം പാർട്ടി അറിവോടെ, പെൻഷൻ വാങ്ങുന്നില്ല: പികെ ശ്രീമതി

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ സ്വന്തം മരുമകളെ നിയമിച്ചത് വന്‍ വിവാദമായിരുന്നു. ശ്രീമതിയുടെ മകന്‍ സുധീറിന്റെ ഭാര്യ ധന്യ എം. നായരെയാണ് അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റായി നിയമിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ തന്റെ കാലത്ത് മരുമകളെ പേഴ്സണല്‍ സ്റ്റാഫാക്കിയത് എല്ലാവരുടേയും അറിവോടെയാണെന്ന് പികെ ശ്രീമതി വ്യക്തമാക്കി. എന്റെ മോന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങുന്നില്ലെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ പികെ ശ്രീമതി കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റ് പൂർണ രൂപം :

വിമർശനം പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടുളള ഒരു പോസ്റ്റാണിത്‌ . എങ്കിലും 10കൊല്ലം മുൻപ്‌ നടന്നതു എന്താണെന്നത് വ്യ്ക്തമാക്കണം എന്നു എന്റെ മനസ്‌ പറയുന്നു. പാർടി ക്കു പോറലേൽകാതിരിക്കാൻ അന്നു ഞാൻ മൗനം ദീക്ഷിച്ചു. മന്ത്രിഭവനത്തിൽ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത്‌ മന്ത്രിമാർക്കു നിശ്ചയിക്കാം എന്നു പാർട്ടി തീരുമാനം സിക്രട്ടറി അറിയിച്ചു . അനുവാദം വാങ്ങി ഞാൻ എന്റെ മകളെ.

(മകന്റെ ഭാര്യ)നിശ്ചയിക്കുകയും ചെയ്തു. ബന്ധുക്കളെ മന്ത്രിമന്ദിരത്തിൽ നിശ്ചയിക്കുന്നത്‌ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല . ബിരുദധാരികളായവരേയെല്ലാം അപ്ഗ്രേഡ്‌ ചെയാൻ തീരുമാനിച്ചപ്പോൾ എന്റെ.സ്റ്റാഫിലുളളവരേയും അപ്ഗ്രേഡു ചെയ്തു. അതിൽ എന്റെ മകന്റെ ഭാര്യയെ ചേർത്തത്‌ ശരിയായ നടപടിയായിരുന്നില്ല. എന്നാൽ മീഡിയാ ശക്തമായ വിമർശനം എനിക്കു നേരേ മാത്രംഉയർത്തി .പാർട്ടിയുടെ നിർദ്ദേശമനുസരിച്ച്‌. രാജി വെച്ചു. ഇപോൾ മീഡിയയും ബി. ജെ.പി. കോൺഗ്രസ്‌ നേതാക്കൾ ആരോപിക്കുന്നതു പോലെ എന്റെ മോന്റെ ഭാര്യ പെൻഷൻ വാങ്ങുന്നില്ല. പെൻഷനു അപേക്ഷിച്ചിട്ടു പോലും ഇല്ല എന്ന കാര്യവും വ്യക്തമാക്കുന്നു.

ബാങ്ക് കവർച്ചാ ശ്രമം: പെരുങ്കള്ളിയും യുവാവും അറസ്റ്റിൽ

മലയാളികളുടെ അയ്യോ ഓക്‌സ്ഫര്‍ഡില്‍ ഇടംപിടിച്ചു

സീരിയല്‍ രംഗത്തുള്ളവര്‍ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിച്ചിരുന്നു: സജി നായര്‍

 

English summary
pk sreemathy about daughter-in-law pention
topbanner

More News from this section

Subscribe by Email