Wednesday July 17th, 2019 - 10:10:am
topbanner
topbanner

'മോനേ, ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്, അവര്‍ക്ക് മറ്റെവിടെ കിട്ടുന്നതിനേക്കാളും കരുതല്‍ ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്'; മന്ത്രി കെക ശൈലജയുടെ വാക്കുകള്‍ ഓര്‍ത്തെടുത്ത് സജീഷ്

BI
  'മോനേ, ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്, അവര്‍ക്ക് മറ്റെവിടെ കിട്ടുന്നതിനേക്കാളും കരുതല്‍ ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്';  മന്ത്രി കെക ശൈലജയുടെ വാക്കുകള്‍ ഓര്‍ത്തെടുത്ത് സജീഷ്

നവജാത ശിശുവിന്റെ ചികിത്സാ സഹായത്തിനായി ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനടിയില്‍ സഹായമഭ്യര്‍ത്ഥിച്ച് കൊണ്ട് കമന്റിട്ട യുവാവിന് നേരിട്ട് മറുപടി നല്‍കുകയും കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള കാര്യങ്ങളെല്ലാം നേരിട്ട് ഒരുക്കുകയും ചെയ്ത ആരോഗ്യ മന്ത്രി കെ.കെ ശൈലജയയെ സോഷ്യല്‍ മീഡിയ വാഴ്ത്തുകയാണ്. ഇപ്പോഴിതാ കേരളം നിപ വൈറസിന്റെ പിടിയലകപ്പെട്ടപ്പോഴും ഇതേ സ്നേഹവും കരുതലുമായിരുന്നു ടീച്ചറില്‍ നിന്നും ഉണ്ടായതെന്ന് ഓര്‍ക്കുകയാണ് നിപ പിടിപെട്ട് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍.

ഒരുപാടിഷ്ടം ടീച്ചര്‍ അമ്മ.. എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്‍ഖറെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. നമ്മള്‍ ചിന്തിക്കുന്നതിനു മുന്‍പെ കാര്യങ്ങള്‍ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിനന്ദിക്കേണ്ടത് തന്നെ ആണെന്ന് സജീഷ് പറയുന്നു

സജീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു പാട്‌ ഇഷ്ടം❤️ K K Shailaja Teacher
ടീച്ചർ അമ്മ....

നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത്‌ നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിനന്ദിക്കേണ്ടത് തന്നെ ആണ്‌.

നിപ കാലത്ത്‌ റിതുലിനും സിദ്ധാർത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങൾ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോൾ ടീച്ചറുടെ പ്രത്യേക നിർദ്ദേശ പ്രകാരം അവരെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ഐസോലോഷൻ വാർഡിലേക്ക്‌ മാറ്റുകയുണ്ടായി. രവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കൾക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാർത്ത ആയിരുന്നു. ഈ ഒരു അവസരത്തിൽ മക്കൾക്ക്‌ പനി മാറിയതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്‌ ചെയ്ത്‌ തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചർ വിളിച്ച്‌ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും മറക്കില്ല

ടീച്ചറുടെ വാക്കുകൾ " മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്‌. അവർ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്‌. എന്നാലും നാലു ദിവസത്തെ ഒബ്സർവേഷൻ കഴിഞ്ഞെ വിടാൻ കഴിയു. ലിനിയുടെ മക്കൾ ഞങ്ങളുടെയും മക്കളാണ്‌. അവർക്ക്‌ ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതൽ ഞങ്ങൾ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്‌"

ടീച്ചറുടെ ഈ സ്നേഹവും വാക്കും കരുതലും തന്നെയാണ്‌ അന്ന് ഞങ്ങൾക്ക്‌ കരുത്ത് ആയി നിന്നത്‌. 
ഇന്നും ആ അമ്മയുടെ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ട്‌
❤️❤️❤️

 

Read more topics: kk shailaja, sajeesh puthur
English summary
nurse lini husband facebook post about kk shylaja teacher
topbanner

More News from this section

Subscribe by Email