Monday September 16th, 2019 - 12:46:pm
topbanner
Breaking News
jeevanam

 ജിമ്മിനുള്ളില്‍ ഒരു വിവാഹ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

JB
 ജിമ്മിനുള്ളില്‍ ഒരു വിവാഹ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 

കല്യാണ വീഡിയോയും ഫോട്ടോഷൂട്ടും എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരാണ് പുതിയ തലമുറ.  അത്തരത്തില്‍ തങ്ങളുടെ വിവാഹ ഫോട്ടോഷൂട്ട് തികച്ചും വേറിട്ടതാക്കി മാറ്റിയിരിക്കുകയാണ് രണലിയും സനോലിയും. ജിമ്മില്‍ വെച്ചാണ് ഇരുവരും വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.

ഒരു ജിം ട്രെയിനറുടെ കല്ല്യാണം എങ്ങനെയായിരിക്കുമെന്ന ചിന്തയില്‍ നിന്നുദിച്ച ആശയമാണ് ഈ വിദ്യയിലേക്കെത്തിച്ചത്. അരോമ സ്റ്റുഡിയോസും കസുന്‍ ഷനക ഫോട്ടോഗ്രാഫിയു ചേര്‍ന്നാണ് ഈ വെറൈറ്റി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

രണലിയും സനോലിയും കല്ല്യാണ വേഷത്തിലാണ് ജിമ്മിനുള്ളില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഷര്‍ട്ട് ഊരിമാറ്റി മസില്‍ കാണിച്ചു തന്നെയാണ് വരന്റെ പോസ്. ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുന്ന രീതിയിലും ഫോട്ടോഷൂട്ടിന് ഇരുവരും പോസ് നല്‍കിയിട്ടുണ്ട്. വൈറല്‍ ഫോട്ടോഷൂട്ടിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വരന്റെയും വധുവിന്റെയും മറ്റു വിവരങ്ങളോ സ്വദേശമോ ഒന്നും ഇതുവരെ ലഭ്യമല്ല.

Read more topics: new viral marriage, photoshoot,
English summary
new viral marriage photoshoot
topbanner

More News from this section

Subscribe by Email