സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. വ്യത്യസ്ത തരം ഫോട്ടോ ഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ തരംഗമായ ഒന്നാണ് ഹെൽമറ്റുമായി വധു വരന്മാരുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്.ഇരു ചക്രവാഹനങ്ങളിലെ പിൻ സീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇത്തകത്തിലൊരു സേവ് ദ ഡേറ്റുമായി വധു വരന്മാർ എത്തിയത്. ഇപ്പോഴിതാ ആ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
യാത്ര തുടങ്ങാം കരുതലോടെ എന്ന അടിക്കുറിപ്പില്‍ രണ്ട് ഹെൽമറ്റുമായി നിൽക്കുന്ന വധു വരന്മാരുടെ ചിത്രമാണ് പൊലീസ് പങ്കുവെച്ചിരിക്കുന്നത്.
സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ... ഇത് അത് തന്നെ... അനുകരണീയ മാതൃകയായതിനാൽ ഇത് ഞങ്ങളെടുക്കുവാ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സേവ് ദ ഡേറ്റിലൂടെ സന്ദേശം പകർന്ന ധനേഷിനും ശ്രുതിക്കും ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്. ഫോട്ടോ എടുത്ത അജ്മലിന് അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക