Friday September 20th, 2019 - 10:14:pm
topbanner
Breaking News
jeevanam

ഉയ്യോ ദാരിദ്ര്യം...ഗായത്രി സുരേഷിന്റെ മോഹ മുന്തിരിയ്ക്ക് ട്രോളുകളുടെ പെരുമഴ

Anusha Aroli
ഉയ്യോ ദാരിദ്ര്യം...ഗായത്രി സുരേഷിന്റെ മോഹ മുന്തിരിയ്ക്ക്  ട്രോളുകളുടെ പെരുമഴ

മധുരരാജയിലെ സണ്ണി ലിയോണിന്റെ ‘മോഹമുന്തിരി’ ഐറ്റം ഗാനത്തിനു ചുവടുവച്ച് ചലച്ചിത്ര താരം ഗായത്രി സുരേഷ്. ഗായത്രിയുടെ ഡാൻസ് സോഷ്യൽ മീഡിയയില്‍ വൈറലായതിനു പിന്നാലെ ട്രോളൻമാരും എത്തി. പല സിനിമകളിലെ തമാശ ദൃശ്യങ്ങൾ ചേർത്ത് എത്തുന്ന വി‍ഡിയോ കാണികളില്‍ ചിരിപടർത്തുകയാണ്. ടിക് ടോക് വിഡിയോകളിൽ പോലും ഒരു വെല്ലുവിളി തന്നെയായിരുന്നു ഈ ഗാനം.

മലയാളത്തിൽ ആദ്യമായി സണ്ണിലിയോൺ എത്തിയ ഗാനമായിരുന്നു ‘മോഹമുന്തിരി’. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ബി.കെ. ഹരിനാരായണന്റെ വരികൾക്കു സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്.

ഏറെ ആവേശത്തോടെയായിരുന്നു ആരാധകർ ആ ഗാനം ഏറ്റെടുത്തത് . ഒരു മെക്സിക്കൻ അപാരത, ജമ്നാ പ്യാരി എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നായികയാണ് ഗായത്രി സുരേഷ്.

Viral News

English summary
gayathri suresh madhuraraja song troll video
topbanner

More News from this section

Subscribe by Email