Sunday December 8th, 2019 - 1:47:pm
topbanner

'പുയ്യാപ്ലേ... കൂയ് മാലിക്ക് പുയ്യാപ്ലേ'...ഇന്ത്യാ-പാക് മത്സരത്തിനിടെ ഷൊയ്ബ് മാലിക്ക് മലയാളികളുടെ സ്‌നേഹാദരം; വീഡിയോ വൈറല്‍

JB
 'പുയ്യാപ്ലേ... കൂയ് മാലിക്ക് പുയ്യാപ്ലേ'...ഇന്ത്യാ-പാക് മത്സരത്തിനിടെ ഷൊയ്ബ് മാലിക്ക് മലയാളികളുടെ സ്‌നേഹാദരം; വീഡിയോ വൈറല്‍

അബുദാബി: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരത്തിനിടെ ഷൊയ്ബ് മാലിക്കിനെ ഗാലറിയിലിരുന്ന മലയാളികള്‍ പുയ്യാപ്ലേ എന്ന് വിളിക്കുന്ന വീഡിയോ വൈറലാകുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു മലയാളികളുടെ സ്നേഹപ്രകടനം.'പുയ്യാപ്ലേ... കൂയ് മാലിക്ക് പുയ്യാപ്ലേ...ഇങ്ങോട്ടുനോക്ക്'കാണികളുടെ വിളി കേട്ട് മാലിക്ക് തിരിഞ്ഞുനോക്കുന്നതും വീഡിയോയിലുണ്ട്. യു.എ.ഇയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റായതിനാല്‍ നിരവധി മലയാളികളാണ് ഏഷ്യാകപ്പ് കാണാന്‍ വരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാനിയ മിര്‍സയുടെ ഭര്‍ത്താവ് എന്ന നിലയില്‍ നിരവധി ഇന്ത്യക്കാരുടെ ആരാധന പുരുഷനാണ് ഷൊയ്ബ് മാലിക്ക്.തന്റെ മിക്കച്ച പ്രകടനങ്ങള്‍ക്ക് പിന്നില്‍ ഭര്‍ത്താവാണെന്ന് അടുത്തിടെ സാനിയ വെളിപ്പെടുത്തിയിരുന്നു.

നേരത്തെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട പാകിസ്താനെ മാലിക്കിന്റെയും ബാബര്‍ അസമിന്റെയും ചെറുത്ത് നില്‍പ്പാണ് വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 29ാം ഓവറില്‍ മറികടന്നു.ക്യാപറ്റന്‍ രോഹത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നൊരുക്കിയ 86 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ജയം എളുപ്പത്തിലാക്കിയത്. ആറു ഫോറും മൂന്ന് സിക്‌സറുമടക്കം രോഹിത് 56 റണ്‍സെടുത്തപ്പോള്‍ 46 റണ്‍സുമായി ധവാന്‍ മികച്ച പിന്തുണ നല്‍കി.

 

English summary
malayali cricket fans expres his love to shoibe malik
topbanner

More News from this section

Subscribe by Email