Friday November 15th, 2019 - 7:40:am
topbanner

ചിരിയുടെ മാലപ്പടക്കം തീർത്ത് 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ' പുതിയ ഗാനം വൈറൽ

Anusha Aroli
ചിരിയുടെ മാലപ്പടക്കം തീർത്ത് 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ'  പുതിയ ഗാനം വൈറൽ

ചിരിയുടെ പൂരക്കാഴ്ചയുമായി 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ' പുതിയ ഗാനം പുറത്തിറങ്ങി. നരനായി ജനിച്ചത് മൂലം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറാണ്. സന്തോഷ്‌ വര്‍മയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഈസ്റ്റ്‌ കോസ്റ്റ് വിജയനാണ്. അഖില്‍ പ്രഭാകര്‍ നായകനാകുന്ന ചിത്രത്തില്‍ സോനു, ശിവകാമി എന്നിവര്‍ നായികമാരായി എത്തുന്നു. നെടുമുടി വേണു, ദിനേശ് പണിക്കര്‍, വിനയ് വിജയന്‍, നോബി, ബിജു കുട്ടന്‍, അഞ്ജലി, വിഷ്ണു പ്രിയ, സുബി സുരേഷ് തുടങ്ങി മികച്ച ഒരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ പി ജയചന്ദ്രന്‍ ആലപിച്ച അവള്‍ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സന്തോഷ് വര്‍മ്മയുടെ രചനയില്‍ എം ജയചന്ദ്രന്റെ സംഗീതസംവിധാനം ചെയ്ത ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.

അതേസമയം ശങ്കര്‍ മഹാദേവന്‍ ആലപിച്ച 'സുരാംഗന സുമവദനാ' എന്ന ഗാനത്തിന്റെ സ്റ്റുഡിയോ & ലൊക്കേഷന്‍ വിഷ്വല്‍സും ഗായിക ശ്രേയ ഘോഷാല്‍ ആലപിച്ച 'പൂവ് ചോദിച്ചു ഞാന്‍ വന്നൂ'വെന്ന എന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ജയചന്ദ്രസംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഈ ഗാനം പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ അഞ്ച് മനോഹര ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ സംവിധാനത്തില്‍ പുറത്തു വരുന്ന ഗാനങ്ങള്‍ പാടിയിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. മൂന്ന് പാട്ടുകള്‍ സന്തോഷ് വര്‍മ്മയും രണ്ടെണ്ണം ഈസ്റ്റ് കോസ്റ്റ് വിജയനും രചന നിര്‍വഹിച്ചിരിക്കുന്നു.

നോവല്‍, മൊഹബത്ത്, മൈബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും , നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്ത ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍' ചിത്രത്തിന്റെ തിരക്കഥ എസ്.എല്‍ പുരം ജയസൂര്യയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ചിത്രത്തിലെ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനി തൂലിക, പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ്: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ് റീല്‍&റിയല്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ്.

English summary
chila new gen naattuvisheshangal new song released
topbanner

More News from this section

Subscribe by Email