Tuesday October 15th, 2019 - 7:04:am
topbanner

ചെന്നൈയില്‍ ബീച്ചുകള്‍ നീല നിറത്തില്‍; ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിറച്ച് പ്രദേശവാസികള്‍

suji
ചെന്നൈയില്‍ ബീച്ചുകള്‍ നീല നിറത്തില്‍; ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിറച്ച് പ്രദേശവാസികള്‍

ചുറ്റുപാടുമുള്ള ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങള്‍ എത്രയും പെട്ടെന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് ഒരു പുതിയ കാര്യമല്ല. അതുതന്നെയാണ് ചെന്നൈ നിവാസികളും ഇപ്പോള്‍ ചെയ്തുവരുന്നത്. ഒരു പതിവില്ലാത്ത കാര്യം കണ്ടതോടെയാണ് ട്വിറ്ററില്‍ ഇതിന്റെ ചിത്രങ്ങള്‍ നിറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചെന്നൈയിലെ ബീച്ചുകള്‍ ഞായറാഴ്ച നീല നിറത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നിവാസികള്‍ ചിത്രങ്ങളുമായി ട്വിറ്ററില്‍ എത്തിയത്. ബയോലൂമിനിസെന്‍സ് അഥവാ ബ്ലൂ സീ സ്പാര്‍ക്കിള്‍ എന്ന അവസ്ഥയാണ് ഈ നീല നിറത്തിന് കാരണം. ചെന്നൈയില്‍ ഈ കാഴ്ച അപൂര്‍വ്വവുമാണ്.

തിരുവാണ്‍മിയൂര്‍, ഇഞ്ചംബാക്കം, പാലാവാക്കം തുടങ്ങിയ ബീച്ചുകളിലാണ് ബയോലൂമിനിസെന്‍സ് കാണപ്പെട്ടത്. കാഴ്ചയില്‍ ഭംഗി തോന്നാമെങ്കിലും ഈ നീല നിറം അനാരോഗ്യകരമായ കടലിന്റെ അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അമോണിയ കൂടുന്നതും, ഓക്‌സിജന്‍ കുറയുന്നതും ഇതിലേക്ക് നയിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കടലിന്റെ അടിത്തട്ടില്‍ ചൂട് വര്‍ദ്ധിക്കുന്നതും ഇതിലേക്ക് നയിച്ചേക്കാമെന്ന് അവര്‍ പറയുന്നു

 

Read more topics: chennai beaches , blue glow
English summary
chennai beaches sparkle with blue glow
topbanner

More News from this section

Subscribe by Email