Thursday October 17th, 2019 - 4:20:am
topbanner

വിവാഹം വേണ്ടെന്ന് പറഞ്ഞ് വധു പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു

NewsDesk
വിവാഹം വേണ്ടെന്ന് പറഞ്ഞ് വധു പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു

താലികെട്ടുമ്പോൾ വിവാഹം വേണ്ടെന്ന് പറഞ്ഞ് വധു പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു . ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിതയായി താലി കെട്ടാൻ തല വച്ചു കൊടുക്കേണ്ടി വന്ന വധുവിന്റെ വിഡിയോ വൈറലാകുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടിവി 9 റിപ്പോർട്ട് ചെയ്ത വിഡിയോ ആണ് ചർച്ചാവിഷയമായിരിക്കുന്നത്. വിവാഹപ്പന്തലിൽ അസ്വസ്ഥയായി കാണപ്പെട്ട വധു താലി കെട്ടാൻ വന്ന വരനെ എതിർക്കുകയും ദയവു ചെയ്ത് തന്നെ താലികെട്ടരുതെന്നും തനിക്ക് വിവാഹം വേണ്ടെന്നും പറഞ്ഞ് കരയുകയാണ്.

വധുവിനും വരനും ചുറ്റും കൂടി നിൽക്കുന്ന ബന്ധുക്കൾ ഇത്രയും വിഷമത്തോടെ വധു വിവാഹത്തിന് എതിർത്തിട്ടും വലിയ അതിശയമൊന്നുമില്ലാതെ നിർബന്ധപൂർവം വധുവിനെ വിവാഹത്തിനായി നിർബന്ധിക്കുന്നതും വരൻ താലി കെട്ടുന്നതും കാണാം. പിന്നീട് താഴേക്ക് വീണുപോകുകയാണ് വധു. നിർബന്ധപൂർവമുള്ള വിവാഹം നിയമ വിരുദ്ധമാണെന്നിരിക്കെ ഇതിന് പിന്നാലെ നിരവധി സാമൂഹ്യ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ കാംപെയിനുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

Read more topics: bride, marry, viral,
English summary
Rejection at the last minute bride refuses to marry
topbanner

More News from this section

Subscribe by Email