Monday July 13th, 2020 - 7:35:pm

കിണറ്റില്‍ അകപ്പെട്ട പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി വനംവകുപ്പ് ജീവനക്കാരന്‍: വീഡിയോ വൈറൽ

NewsDesk
കിണറ്റില്‍ അകപ്പെട്ട പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി വനംവകുപ്പ് ജീവനക്കാരന്‍: വീഡിയോ വൈറൽ

തൃശൂര്‍: കിണറ്റില്‍ അകപ്പെട്ട പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി വനംവകുപ്പ് ജീവനക്കാരന്‍. പാമ്പിനെ രക്ഷിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായി. പാമ്പിനെ കിണറ്റില്‍നിന്ന് എടുത്ത് കയറില്‍ തൂങ്ങി മുകളിലേക്ക് കയറുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. പാമ്പ് യുവാവിനെ വിരിഞ്ഞു മുറുക്കുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പട്ടിക്കാട് ഫോറസ്റ്റ് റെസ്‌ക്യൂ വാച്ചര്‍ പേരാമംഗലം സ്വദേശി ശ്രീക്കുട്ടനാണ് കിണറ്റില്‍ അകപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ ശരീരത്തില്‍ ചുറ്റിവരിഞ്ഞെങ്കിലും പിടിവിടാതെ കരയ്ക്ക് കയറ്റിയത്. തൃശൂര്‍ കൈപ്പറമ്പില്‍ വീട്ടുകിണറ്റില്‍ കുടുങ്ങിയ പെരുമ്പാമ്പിനെയാണ് സാഹസികമായി ശ്രീക്കുട്ടന്‍ പുറത്തെത്തിച്ചത്. നാല്‍പ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് വടത്തില്‍ പിടിച്ച് ഇറങ്ങിയ ശ്രീകുട്ടന്‍, കിണറ്റിലെ മണ്ണിടിഞ്ഞ ദ്വാരത്തിനുള്ളിലായിരുന്ന പാമ്പിനെ ഒരു കയറില്‍ പിടിച്ച് പിടിയിലൊതുക്കുകയായിരുന്നു. മുകളിലേക്ക് കയറുന്നതിനിടെ പാമ്പ് ശ്രീക്കുട്ടനെ വരിഞ്ഞു മുറുക്കി. എന്നാല്‍ ഒരു കൈയ്യില്‍ പാമ്പിനെയും മറുകൈയ്യില്‍ കയറിലും പിടിച്ച് മുകളില്‍നിന്നും വലിച്ച് കയറ്റുകയായിരുന്നു.

ഇതിനിടയില്‍ ശരീരം കിണറിന്റെ തിട്ടകളില്‍ തട്ടിയും പരുക്കേറ്റു. ഇടക്ക് മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ കുടുങ്ങിയതോടെ കയര്‍ കടിച്ച് മാറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയഴിഞ്ഞ് കിണറിലേക്ക് വീണത്. വീഴ്ചയിലും പക്ഷേ ശ്രീകുട്ടന്‍ പാമ്പിനെ വിട്ടില്ല. പിന്നീട് കയറിറക്കി വീണ്ടും കരയ്ക്ക് കയറുകയായിരുന്നു. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് വിട്ടു. രണ്ടുമാസം മുമ്പ് കിണറില്‍ കുടുങ്ങിയ രാജവെമ്പാലയെയും ശ്രീകുട്ടന്‍ ഇതേ പോലെ തന്നെ സാഹസികമായി പുറത്തെത്തിച്ചിരുന്നു.

Read more topics: Thrissur, snake, caught,
English summary
The snake was caught in the well
topbanner

More News from this section

Subscribe by Email