Monday January 20th, 2020 - 6:58:am
topbanner

വിവാദമായി കടുവയുടെ വൈറൽ വീഡിയോ : അന്വേഷണം ശക്തമാക്കി വനം വകുപ്പ്

princy
വിവാദമായി കടുവയുടെ വൈറൽ  വീഡിയോ :  അന്വേഷണം ശക്തമാക്കി  വനം വകുപ്പ്

കൽപ്പറ്റ:വയനാട് ജില്ലയിലെ ബത്തേരി പുൽപ്പള്ളി റൂട്ടിൽ പാമ്പ്രയിൽ നിന്നുള്ള വീഡിയോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വന്ന കടുവയുടെ വീഡിയോയുടെ ഉറവിടം വനം വകുപ്പ് അന്വേഷിക്കുന്നു. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അനന്തന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചെതലയം റേഞ്ചിലെ കേളു എന്ന വാച്ചർ മൊബൈലിൽ പകർത്തിയതാണ് ദൃശ്യമെന്നാണ് പ്രചരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാൽ കേളുവിന് അങ്ങനെയൊരു ദൃശ്യം കിട്ടിയിട്ടില്ലന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതിന് ശേഷം കടുവയുടെ ലൊക്കോഷൻ കണ്ടെത്താൻ വനം വകുപ്പ് നിയോഗിച്ച സംഘത്തോടൊപ്പം പിന്നീട് കേളുവെന്ന വാച്ചറും ഉണ്ടായിരുന്നതായി ചെതലയം റേഞ്ച് ഓഫീസർ പറഞ്ഞു. ബൈക്കിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നേരെ കടുവ ഓടി അടുക്കുന്നതയാണ് വിഡിയോയിലുള്ള ദൃശങ്ങൾ.വീഡിയോ സംബന്ധിച്ച് ദുരൂഹതകൾ ഉണ്ടന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനിടെ ബന്ദിപ്പൂരിൽ നിന്നാണ് ദൃശ്യമെന്ന് കന്നട ചാനലും റിപ്പോർട്ട് ചെയ്തു.

വയനാട്ടിൽ കടുവ ശല്യം രൂക്ഷമായതും വന്യ മൃഗങ്ങളുടെ ജീവന്റെ സുരക്ഷയെ കരുതി രാത്രി കാല ഗതാഗത നിരോധനം നിലനിൽക്കുന്നതുമാണ് വീഡിയോയുടെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. നേരത്തെ ക്യാമറ ഓൺ ആയിരുന്നതും കൃത്യമായി ദൃശ്യം ലഭിച്ചതും വ്യക്തമാക്കുന്നത് ,നേരത്തെ ബൈക്ക് യാത്രികർ കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയിരുന്നുവെന്നാണ്. അങ്ങനെയാണെങ്കിൽ വീണ്ടും ബൈക്ക് യാത്രക്കാർ അതുവഴി പോയിട്ടും അപകടമുണ്ടാവാതിരുന്നത് ഭാഗ്യം കൊണ്ടാണ്.

Read more topics: wayanad, tiger viral, video
English summary
Forest Department started enquiry about tiger viral video
topbanner

More News from this section

Subscribe by Email