Sunday August 9th, 2020 - 8:22:pm

സ്വന്തം നെഞ്ചുതുളച്ച് മകള്‍ക്ക് ജീവവായു നല്‍കിയ അച്ഛന്‍; ചിത്രം വൈറല്‍

jithin
സ്വന്തം നെഞ്ചുതുളച്ച് മകള്‍ക്ക് ജീവവായു നല്‍കിയ അച്ഛന്‍; ചിത്രം വൈറല്‍

അച്ഛന്റെ നെഞ്ചു തുളച്ച് മകള്‍ക്ക് ശ്വാസം നല്‍കുന്നതെന്ന തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗര്‍ഭാവസ്ഥ പൂര്‍ണ്ണമാകുന്നതിന് മുന്‍പ് ജനിച്ച മകള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായതോടെ സ്വന്തം ശ്വസന നാളിയില്‍ നിന്ന് ജീവവായു പകര്‍ന്നു നല്‍കാന്‍ അച്ഛന്‍ തയാറായത് എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല. വൈദ്യശാസ്ത്രത്തില്‍ ഇത്തരമൊരു രീതി ഉണ്ടോ എന്നും സ്ഥിരീകരിച്ചിട്ടില്ല. 

ഇന്‍ക്യുബേറ്ററില്‍ കൃത്രിമമായി ചൂട് നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് പുതിയ രീതി ഡോക്ടര്‍മാര്‍ പരീക്ഷിച്ചത് എന്നും പറയപ്പെടുന്നു. കംഗാരു മദര്‍ ട്രീറ്റ്‌മെന്റ് എന്ന തരത്തിലൂള്ള ഒരു ചികിത്സയാണിതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിന് ആരോഗ്യകരമായത് മനുഷ്യന്റെ ചൂട് ലഭ്യമാക്കാനുള്ള ശ്രമമാണിതെന്നാണ് ചിലര്‍ പറയുന്നത്. ഇത്തരത്തില്‍ ശരീരത്തിന്റെ ചൂട് പകരുന്നത് ചിലയിടങ്ങളില്‍ പ്രചാരത്തിലുള്ള ചികിത്സയാണ്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ അടക്കമുള്ളവര്‍ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കൗതുകമുള്ള ചിത്രമെന്ന രീതിയിലാണ് പങ്കുവയ്ക്കുന്നത്. 

എന്താണ് കംഗാരു മദര്‍ കെയര്‍?
കംഗാരുക്കള്‍ കുട്ടികളെ സ്വന്തം സഞ്ചിയില്‍ കൊണ്ടുനടന്ന് പരിരക്ഷിക്കുന്നതു കണ്ടിട്ടില്ലേ? ഏതാണ്ട് ഇതുതന്നെയാണ് കംഗാരു മദര്‍ കെയര്‍ കൊണ്ടും ഉദ്ദേശിക്കുന്നത്. കെഎംസി എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്. മാസംതികയാതെ പിറക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ഒരു പരിചരണമാണിത്.

ഇന്ത്യയില്‍ ഇതിന്റെ ആദ്യ ഗുണഭോക്താവ് തമിഴ്നാട്ടിലെ രേണുക ഹഡാപ്പാടാണ്. അവര്‍ മാസം തികയാതെ പെറ്റ മൂന്നുകുട്ടികളും ഈ കെയര്‍ വഴി രക്ഷപ്പെടുത്തിയിരുന്നു. കംഗാരു ചെയ്യുന്നതുപോലെ അമ്മയുടെ വയറുമായി ബന്ധിപ്പിച്ചിട്ട് ചൂടുപകരുകയും ഭാരം കൈവരുത്തുകയുമാണ് പരിപാടി. കുട്ടികള്‍ ജനിച്ചയുടന്‍ മുതല്‍ ഇങ്ങനെ കിടത്തി മുലപ്പാല്‍ കൊടുക്കുകയും ചെയ്യും. ചിത്രത്തില്‍ കാണുന്നത് ഇതു തന്നെയാകാനാണ് സാധ്യത. ഇതാണ് ശ്വസന നാളി തുളച്ചു എന്നൊക്കെ പറഞ്ഞു പ്രചരിക്കുന്നതും.


 

English summary
Father who gave his daughter a life in his chest; The picture is viral
topbanner

More News from this section

Subscribe by Email