പ്രായം കൊണ്ട് ആരെയും അളക്കരുത്, സമ്പാദിക്കാന്‍ പ്രായം ഒരു തടസമല്ല ഇത് തെളിയിക്കുകയാണ് ഒരു എട്ടുവയസുകാരന്. 2019ല്‍ എട്ടു വയസുകാരന് യുട്യൂബിലൂടെ നേടിയത് ഒന്നും രണ്ടും കോടിയല്ല മറിച്ച് 185 കോടിയാണ്. ഫോബ്സ് മാഗസിന് പുറത്തുവിട്ട, യുട്യൂബ് ചാനലിലെ ഏറ്റവുംകൂടുതല്‍ പണമുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് റയാന് കാജിയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
2019ല്‍ 2.6 (185 കോടി രൂപ)കോടി ഡോളറാണ് റയാന് വീഡിയോ പ്ലാറ്റ്ഫോമിലൂടെ നേടിയത്.
2018ല്‍ 2.2 കോടി ഡോളറും. കാജിയുടെ യഥാര്‍ഥ പേര് റയാന് ഗോണ് എന്നാണ്.
റയാന്‍സ് വേള്‍ഡ്-എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. 2015ല്‍ റയാന്റെ രക്ഷാകര്‍ത്താക്കളാണ്
ചാനല്‍ തുടങ്ങിയത്. മൂന്നുവര്‍ഷംകൊണ്ട് ചാനലിന് 2.29 കോടി സബ്സ്ക്രൈബേഴ്സുണ്ടായി.റയാന് ടോയ്സ് റിവ്യൂ-എന്നപേരിലായിരുന്നു ആദ്യം ചാനല്‍ അറിയിപ്പെട്ടിരുന്നത്. കളിപ്പാട്ടങ്ങളെപരിചയപ്പെടുത്തകയും അവയോടൊപ്പം കളിക്കുകയും ചെയ്യുന്ന വീഡിയോകളായിരുന്നു അവയിലുണ്ടായിരുന്നത്.
100 കോടിയിലധികം തവണയാണ് ഓരോ വീഡിയോയും പ്ലേചെയ്യപ്പെട്ടത്. മൊത്തം ഇതുവരെ 3,500
കോടി വ്യൂവസ് ഇതുവരെ ലഭിച്ചു. നിര്‍ദേശത്തെതുടര്‍ന്ന് അടുത്തകാലത്താണ് ചാനലിന്റെ പേരുമാറ്റിയത്.വിദ്യാഭ്യാസമേഖലയിലുള്ള വീഡിയോകളും ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെചാനലിന് കൂടുതല്‍ കാഴ്ചക്കാരുണ്ടായി.