തൃശൂർ: ഭാര്യക്ക് വിവാഹ വാർഷിക സമ്മാനം നൽകാൻ തൃശൂർ സ്വദേശി കാറിന്റെ ഫാൻസി നമ്പറിനു മുടക്കിയതു 17 ലക്ഷം രൂപ. ഭാര്യയ്ക്കു വിവാഹ വാർഷിക സമ്മാനമായി വാങ്ങിയ കാറിനു ഫാൻസി നമ്പർ സംഘടിപ്പിക്കാൻ ഖത്തറിൽ വ്യവസായിയായ തൃശൂർ കിഴക്കേക്കോട്ട സ്വദേശി റിലീഫ് മുടക്കിയതു 17 ലക്ഷം രൂപ!
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഖത്തറിൽ വ്യവസായിയായ റിലീഫ് ആണ് ഭാര്യ ആൻസിക്കു ‘ നമ്പർ വൺ’ വിവാഹ വാർഷിക സമ്മാനം നൽകിയത്. പതിനായിരം രൂപ അടിസ്ഥാന വിലയിൽ നിന്നാരംഭിച്ച ലേലത്തിൽ കെഎൽ 08 ബിഎൽ 1 എന്ന നമ്പറിനായി മൂന്നുപേർ വാശിയോടെ മത്സരിച്ചപ്പോൾ 17,15,000 രൂപയ്ക്കു റിലീഫ് നമ്പർ സ്വന്തമാക്കി. പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി ഭാര്യയ്ക്കു റിലീഫ് വാങ്ങി നൽകിയത് 68 ലക്ഷം രൂപയുടെ റേഞ്ച് റോവർ ഇവോക് കാറാണ്.
തന്റെ മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് കാറിന്റെ നമ്പർ ഒന്ന് ആയതിനാൽ ഇതേ നമ്പർ തന്നെ ഭാര്യയുടെ കാറിനും വേണമെന്നു റിലീഫിനു നിർബന്ധം. അങ്ങനെ ഒന്ന് എന്ന നമ്പറിനായി ഒരു ലക്ഷം രൂപ ഫീസടച്ചു കാത്തിരുന്നു. ലേലത്തിനെത്തിയപ്പോൾ ഇതേ നമ്പറിനായി വ്യവസായികളായ അബ്ദുൽ സലാം, അൻസുല ജലീൽ എന്നിവരും രംഗത്തുവന്നു.
91 ലക്ഷം രൂപ വിലയുള്ള ബെൻസിനു വേണ്ടി അൻസുലയും 62 ലക്ഷം രൂപ വിലയുള്ള ബെൻസിനു വേണ്ടി അബ്ദുൽ സലാമും ആവേശത്തോടെ ലേലം വിളിച്ചപ്പോൾ 10 മിനിറ്റിനുള്ളിൽ ഫാൻസി നമ്പറിന്റെ മൂല്യം കുതിച്ചുയർന്നു 10 ലക്ഷത്തിനു മുകളിലെത്തി. ഒടുവിൽ റിലീഫ് വിളിച്ച റെക്കോർഡ് തുകയായ 16.15 ലക്ഷത്തിന് ഉറപ്പിച്ചു. നേരത്തെ അടച്ച ഒരു ലക്ഷം ഫീസടക്കം റിലീഫിനു ചെലവായതു 17 ലക്ഷം രൂപ.
കലാഭവന്‍ മണിയുടെ മരണം: തുറന്നു പറഞ്ഞ് അഞ്ജു അരവിന്ദന് വീണ്ടും രംഗത്ത്
സിബിഎസ്ഇ കലോത്സവത്തിലും വൻ മാഫിയ: വിധികർത്താക്കളെ മൂന്നുവർഷത്തേക്ക് അയോഗ്യരാക്കി