മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നുമുള്ള ആദ്യ വിമാനയാത്ര തന്നെ കൊട്ടുംപാട്ടുമായി വ്യത്യസ്തരാക്കിയവരാണ് കണ്ണൂരുകാർ. തീർന്നില്ല ഉദ്ഘാടന ദിവസം റൺവേയിൽ വിമാനമൊന്നു നേരിൽ കാണാൻ കണ്ണൂരുകാർ കാട്ടിയ സാഹസികമാണ് ഇപ്പോഴത്തെ രസകരമായ കാഴ്ച.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കണ്ണൂരിൽ ഒരു വിമാനം വന്നിറങ്ങിയിട്ട് അത് കാണാനായില്ലെന്ന് പറഞ്ഞാൽ മോശമല്ലെ , കണ്ണൂരുകാരോടാണോ കളി പിന്നെ ഒട്ടും മടിച്ചില്ല റൺവേ മതിലിൽ തൂങ്ങിയായി പിന്നെ സാഹസം. അല്ലേലും ഒന്നും കാണണമെന്ന് കൊതിച്ചാൽ കണ്ണൂരുകാർ കണ്ടേ പോവൂ. അതിനിടയിൽ ഏണി എടുത്താണ് ചിലർ ആവിശ്യം നിറവേറ്റാൻ എത്തിയത്.
റൺവേ മതിലിലെ ദ്വാരത്തിലൂടെ ഒന്ന് കാണാൻ ശ്രമിച്ചവരും കൂട്ടത്തിൽ ഉണ്ട്. പുരുഷന്മാർ മാത്രമല്ലകെട്ടോ സ്ത്രീകളും ഇതേ സാഹസത്തിൽ ഏർപ്പെട്ടിരുന്നു. ഒന്ന് കഷ്ട്ടപെട്ടാലും വിമാനം അടുത്ത് കാണാൻ ചിലർക്കെങ്കിലും സാധിച്ചു. ഇതുവരെ ഇരമ്പൽ മാത്രമായിരുന്ന വിമാനം ഇപ്പോൾ കണ്ണൂരിന്റെ ആകാശത്തിലൂടെ താഴ്ന്നു പറക്കുകയാണ്. ആകാശങ്ങളിലെ പറവകൾ എന്നോണം.