മലയാളികളെ മാത്രമല്ല ഇന്ത്യക്കാരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ചിരട്ട . കാര്യം ചിരട്ടയുടെ വിലയാണ് . ഇപ്പോൾ ആമസോണിൽ ചിരട്ടയുടെ വില 1350 രൂപയാണ്. ഞെട്ടണ്ട സംഗതി സത്യമാണ്. വൻ വില കൊടുത്താണ് വിദേശികൾ ആമസോണിൽ നിന്നും ചിരട്ടകൾ സ്വന്തമാക്കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിനും. ബിസിനസ്സ് പാർട്ടികളിലും കല്യാണത്തിനും അലങ്കാരത്തിനായും ചിരട്ടകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ആമസോണിൽ ചിരട്ടക്ക് വിലയുയരാൻ കാരണമെന്നാണ് വാർത്തകൾ. എങ്കിലും നമുക്ക് ചുറ്റും സുലഭമായി കിട്ടുന്ന ചിരട്ടയുടെ വില മലയാളികളിൽ അടക്കം ഞെട്ടൽ ഉണ്ടാക്കിയിരിക്കയാണ്. വാര്‍ത്ത പ്രചരിച്ചതോടെ രസകരമായ കമന്റുകളും ആമസോണില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
15 രൂപയ്ക്ക് ഒരു തേങ്ങ വാങ്ങാന്‍ കിട്ടുമ്പോള്‍ ഇത്രയും രൂപ ചിലവാക്കി ചിരട്ട വാങ്ങണോ എന്നാണ് ഒരു വിരുതന്റെ ചോദ്യം. ആമസോണിന് ചിരട്ട നല്കാന് സന്നദ്ധത അറിയിച്ചും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ കുറേ ചിരട്ടയുണ്ടെന്നും ആമസോണിന് ചിരട്ട ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാനുമാണ് ഒരു ഉപഭോക്താവിന്റെ കമന്റ്.
തേങ്ങയ്ക്ക് കേരളത്തിൽ മാത്രമല്ല അങ്ങ് ആമസോണിലുമുണ്ട് പിടിയെന്നാണ് മറ്റൊരു കമെന്റ്. തീ കത്തിക്കാനും മണ്ണപ്പം ചുടാനും ഉപയോഗിച്ചിരുന്ന ചിരട്ടക്ക് ആമസോൺ നൽകിയ വില കുറച്ച് കൂടിപോയെന്നു നമ്മൾ കരുതുന്നത് ചിരട്ടയെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ നമ്മുക്ക് കഴിയാതെ പോയതിനാലാണ് .