Sunday September 26th, 2021 - 11:26:am

പേളി മാണി ഇങ്ങനല്ല; പാട്ട് കണ്ട് അന്തംവിട്ട് ട്രോളന്‍മാര്‍

suji
 പേളി മാണി ഇങ്ങനല്ല; പാട്ട് കണ്ട് അന്തംവിട്ട് ട്രോളന്‍മാര്‍

പേളി മാണിയുടെ അല്‍പ്പം ഓവറായിട്ടുള്ള അവതരണം കണ്ട് ട്രോളിയിട്ടുള്ളവരൊക്കെ അന്തംവിട്ട് ഇരുപ്പാണ്. പറഞ്ഞിട്ട് കാര്യമില്ല പേളി അഭിനയിക്കുന്ന ചിത്രത്തിലെ ഗാനരംഗം ബോളിവുഡാണ്, ഹോളിവുഡാണ് എന്നൊക്കെയാണ് പുകഴ്ത്തല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചുരുണ്ട മുടിയൊക്കെ മാറ്റി പുതിയ ലുക്കിലാണ് 'ഹൂ' എന്ന ചിത്രത്തില്‍ പേളി എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നെങ്കിലും അത്ര പ്രാധാന്യമൊന്നും ഇതിന് ലഭിച്ചില്ല.

എന്നാല്‍ അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേളി മാണി അഭിനയിക്കുന്ന 'ഹൂ ആര്‍ യൂ' എന്ന ഇംഗ്ലീഷ് ഗാനം ഇറങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 3 ലക്ഷത്തിന് മുകളില്‍ ആളുകള്‍ 5 ദിവസം കൊണ്ട് വീഡിയോ യുട്യൂബില്‍ കണ്ടുകഴിഞ്ഞു.

സയന്റിഫിക് ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഹൂവില്‍ ശ്രുതി മേനോന്‍, ഷൈന്‍ ടോം ചാക്കോ, രാജീവ് പിള്ള എന്നിവര്‍ക്ക് പുറമെ കളക്ടര്‍ ബ്രോ പ്രശാന്ത് നായറും അഭിനയിക്കുന്നു. ചിത്രം വേറെ ലെവലാണെന്നാണ് പേളി മാണിയുടെ ഗാനരംഗം കണ്ടതോടെ വിധിയെഴുതിയിരിക്കുന്നത്.

Read more topics: perley mani, song, troll
English summary
perley mani song viral
topbanner

More News from this section

Subscribe by Email