Wednesday December 1st, 2021 - 2:42:pm

ആരുമറിയാതെ പോയ സിൽക്ക് സ്മിതയുടെ ജീവിതമിതാണ്..

princy
ആരുമറിയാതെ പോയ സിൽക്ക് സ്മിതയുടെ ജീവിതമിതാണ്..

ഒരു കാലത്ത് ഹിന്ദി, കന്നഡ , മലയാളം തുടങ്ങി താൻ അഭിനയിച്ച എല്ലാ ഭാഷകളിലും ഏറെ ആരാധകരെ സമ്പാദിച്ചിരുന്നു നടിയാണ് സിൽക് സ്മിത. ആന്ധ്രാക്കാരി വിജയലക്ഷ്മിയെ വെള്ളിത്തിരയും പ്രേക്ഷകരും അറിഞ്ഞിരുന്നത് സിൽക്ക് സ്മിത എന്ന പേരിലൂടെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

life of actress silk smithaതെന്നിന്ത്യൻ സിനിമയെ ആകെ ആവേശത്തിലാഴ്‍ത്തിയ സിൽക് സ്മിത കടിച്ച ആപ്പിൾ ലേലത്തിൽ വാങ്ങുവാൻ വരെ ആളുകൾ തിടുക്കം കാട്ടിയിരുന്നു. അവളണിഞ്ഞ വസ്ത്രങ്ങൾ സ്വന്തമാക്കുവാനായി പലരും കാത്തു നിന്നിരുന്നു. സിൽക്കിന്റെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്യ്തിരുന്ന പകൽ മാന്യൻമാർ വരെ സിൽക്കിന്റെ കടുത്ത ആരാധകനായിരുന്നു എന്നത് മറ്റൊരു സത്യം. സിൽക്ക് സിമിത എന്ന പേരുകേൾക്കുമ്പോൾ തന്നെ മലയികൾക്ക് ഓർമ്മ വരിക മോഹൻലാൽ ചിത്രമായ സ്പടികത്തിലെ ഏഴിമല മല പൂഞ്ചോലയെന്ന ഗാനമാണ്. അന്നും ഇന്നും ആ ഗാനം ചുണ്ടുകളിൽ സൂക്ഷിക്കാത്തവരില്ല.

life of actress silk smithaസിനിമ ലോകത്ത് എന്നും ഓർമിക്കപെടുന്ന മുഖമായിട്ടു പോലും ഏതാനും ദിവസങ്ങൾക്കു മുൻപ് അവരുടെ 23-ാം ചരമവാർഷികമാണെന്ന് പലരും അറിഞ്ഞത് അവിടിവിടെ പ്രത്യക്ഷപ്പെട്ട ചില ഓർമ്മക്കുറിപ്പുകളിലൂടെ മാത്രമായിരുന്നു. സിൽക് സ്മിതയെ കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതകൾ വെളിപ്പെട്ട ചില കുറിപ്പുകൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

ചാരുശ്രീ എന്ന സിൽക് സ്മിതയുടെ അയൽവാസി എഴുതിയ ബ്ലോഗിനെ അധികരി ച്ച് ഡോക്ടറും എഴുത്തുകാരിയുമായ ഷിനു ശ്യാമളനും ഒപ്പം തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാറും എഴുതിയ ഫേസ് ബുക്ക് പോസ്റ്റുകൾ സിൽക്കിന്റെ കയപ്പാർന്ന ജീവിതത്തെ തുറന്നു കാട്ടുന്നതായിരുന്നു. ശ്രീലങ്കൻ അഭയാർഥികൾ മുതൽ നാട്ടിലെ പലരും സഹായത്തിനായി സിൽക്കിന്റെ തേടി എത്തിയിരുന്നു.

life of actress silk smithaഅവർക്കെല്ലാം ഉദാരമായി സഹായങ്ങൾ അവർ നൽകിയിരുന്നു. ഒരിക്കൽ ആന്ധ്രയിൽ നിന്ന് നാട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓടി വന്നൊരു പെണ്കുട്ടിക്ക് സിൽക്ക് സ്നേഹവും പണവും നൽകി സംരക്ഷിച്ചിരുന്നുവത്രെ. സികിന്റെ അയൽവാസിയായിരുന്ന ചാരുശ്രീ ഈയിടെ എഴുതിയ ബ്ളോക്കിലാണ് ഈ കാര്യങ്ങൾ പരാമർശിക്കുന്നത്. തികഞ്ഞ ഈശ്വര ഭക്തയായിരുന്നു സിൽക്ക് സ്ഥിരമായി ഇവർ അമ്പലത്തിൽ പോവുകയും ചെയ്തിരുന്നു. കണ്ണീരുമായി തനിക്കുമുന്നിലെത്തുന്നവരെ സഹായിക്കാൻ സിൽക്ക് ഒരിക്കലും മടി കാണിച്ചിരുന്നില്ല.

life of actress silk smithaപക്ഷെ അവരെ വിമർശിച്ചവരാരും അവരുടെ ഉള്ളിലെ നല്ല മനസിനെ കണ്ടിരുന്നില്ല എന്നതാണ് യാഥാർത്യം. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷത്തിലായിരുന്നു സികിന്റെ അരങ്ങേറ്റം. ആ ഒറ്റ വേഷം കൊണ്ട് തന്നെ സിൽക്ക് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷമാണ് , സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.

life of actress silk smitha

പേരും പ്രശസ്തിയും ഏറെ ഉണ്ടായിരുന്നിട്ടും സിൽക്ക് ജീവിതത്തിൽ തനിച്ചായിരുന്നു. ഇന്ന് സണ്ണി ലിയോണിനെ കാത്തു നിന്നവരെ പോലെ അക്കാലത്ത് സിൽക്കിനുവേണ്ടി ആളുകൾ കൂട്ടമായി കാത്തുനിന്നത് കണ്ടിട്ടുണ്ടെന്ന് സംവിധായകൻ കലവൂർ രവികുമാർ എഴുതിയിരുന്നു. ഒടുവിൽ ജീവിതോടു വിരക്തി തോന്നി സിൽക്ക് ആത്മഹത്യ ചെയ്യുകയിരുന്നു. ആശുപത്രിയിൽ ജീവനറ്റു കിടന്നപ്പോഴും സിൽക്ക് തനിച്ചായിരുന്നു. സില്‍ക്ക് സ്മിതയുടെ ജീവിതം ഒരു ദുരന്തമായത് അവളുടെ സാഹചര്യങ്ങള്‍ കൊണ്ടാണെന്ന് നടൻ വിനു ചക്രവര്‍ത്തി പറയുന്നു.

സില്‍ക്ക് സ്മിത മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. അവസാനം വരെ എല്ലാവരും അവളെ ചൂഷണം ചെയ്ത് നേട്ടമുണ്ടാക്കി. ഒടുവില്‍ നിഷ്‌കരുണം തള്ളിപ്പറഞ്ഞുവെന്നും ഈ നിരാശയെത്തുടര്‍ന്നാണ് സില്‍ക്ക് സ്മിത ജീവനൊടുക്കിയതെന്നും സിൽക്കിന്റെ സിനിമയിൽ എത്തിച്ച വിനു ചക്രവര്‍ത്തി വ്യക്തമാക്കുന്നു. മരണശേഷവും സിക്കിനെ ആരും വെറുതേ വിട്ടില്ല.

vinu chakravarthiസില്‍ക്ക് സ്മിതയുടെ ജഡത്തില്‍ അടിവസ്ത്രമിട്ടു പോലും പലരും സിനിമകളിറക്കി കോടികള്‍ സമ്പാദിച്ചിരുന്നുവെന്നു വിമര്ശനമുയർന്നിയുരുന്നു. സ്ത്രീയുടെ വസ്ത്രമളന്നു അവളെ വിലയിരുത്തുന്ന ഒരു സമൂഹ മുണ്ടായിരുന്നത്കൊണ്ടാണ് സിൽക്കിന്റെ മനസിന്റെ നന്മയെ ആരും അറിയാതെ പോയതെന്നും സിൽക്കിന്റെ അടുത്തറിയുന്നവർ പറയുന്നു. സിനിമാ ലോകത്ത് ഇന്നും മായാത്ത മുഖമായി സിൽക്ക് നിറഞ്ഞു നിൽക്കുകയാണ്.

 

Read more topics: movie, actress, silk smitha
English summary
life of actress silk smitha
topbanner

More News from this section

Subscribe by Email