Tuesday February 18th, 2020 - 10:04:am
topbanner

ഓർമകളിൽ പ്രണയത്തെ ഉണർത്തി ‘അരികില്‍’ ശ്രദ്ധേയമാകുന്നു

princy
ഓർമകളിൽ പ്രണയത്തെ ഉണർത്തി ‘അരികില്‍’ ശ്രദ്ധേയമാകുന്നു

പ്രണയത്തെ മനസ്സിൽ സൂക്ഷിക്കാത്തവരായി ആരുണ്ട്.. ചിലപ്പോൾ പൂവിട്ട പ്രണയത്തേക്കാൾ ഒരു നാൾ നഷ്ട്ടമായ പ്രണയത്തെ സുഖമുള്ള ഓർമയായി കൊണ്ടു നടക്കുന്നവരുമുണ്ട്. അത്തരത്തിൽ പ്രണയത്തെ കുറിച്ചുള്ള ഓർമ്മകൾ ഉണർത്തി ശ്രദ്ധേയമാവുകയാണ് ‘അരികില്‍’ എന്ന സംഗീത ആൽബം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കെ. വി ജിജിലാണ്. മരണമില്ലാത്ത പ്രണയത്തിന്റെ മറ്റൊരു ഭാവം പകർന്നു നൽകാൻ ഗാനത്തിന്റെ ഓരോ വരികൾക്കും സാധിച്ചുവെന്നാണ് ആസ്വാദകരുടെ അഭിപ്രായം.

ഫെബ്രുവരി 5ന് നടൻ ഉണ്ണിമുകുന്ദന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്ത ഗാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ആര്‍ ഹരിപ്രസാദാണ് ഗാനത്തിന്  സംഗീതം നൽകിയിരിക്കുന്നത് .  അനീഷ് രാജു ആണ് സംവിധായകന്‍. രാജേഷ് പട്ടത്ത്, ദിവ്യപ്രഭ എന്നിവരാണ് ഈ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.  റൈറ്റ് വേ കമ്മ്യൂണിക്കേഷനാണ് നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

 

Read more topics: arikil, malayalam, music album,
English summary
arikil malayalam music album
topbanner

More News from this section

Subscribe by Email