സമൂഹത്തിൽ പരസ്പരം അറിയാതെയും മനസ്സിലാക്കാതെയും ജീവിക്കുന്ന മനുഷ്യരുടെ ദുരവസ്ഥയെ തുറന്ന് കാട്ടുന്ന ഹ്രസ്യ ചിത്രം 'ഹു ആർ യു' റീലിസീല് ചെയ്തു. ഇന്ന് വൈകുന്നേരം 6മണിക്ക് കേരള ഓൺലൈൻ ന്യൂസിൻെറ യൂട്യൂബ് ചാനലിലാണ് (kerala online news.com) ചിത്രം റിലീസ് ചെയ്തത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഗ്രാൻഡ് മച്ചാൻസ് ഫിലിം ബാനറിൽ വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലം ചർച്ച ചെയ്യുന്ന ഹു ആർ യു വിൻെറ സംവിധാനം നിർവഹിച്ചിരിക്കുന്നത് അനൂപ് പി.ബി ചെറുവന്നൂറാണ്. അപരിചിതത്തിൻെറ മുഖപടം ധരിച്ച മനുഷ്യർക്കിടയിലെ മതിലുകൾ അല്ല പകരം അവർ ധരിക്കുന്ന കാപട്യത്തിൻെറ മുഖപടമാണ് അഴിഞ്ഞു വീഴെണ്ടതെന്നും ചിത്രം പറയുന്നു.ഒരു യാത്രക്കിടയിൽ സംവിധായകനുണ്ടായ അനുഭവമാണ് ഹു ആർ യുവിന്റെ പശ്ചാത്തലം.
പേരാമ്പ്ര യിലും കായണ്യ, കണ്ണൂർ എന്നിവടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ ദിവ്യദാർമിക്, ബാസ്കരൻ തുഷാരം, അജയ് ജിഷ്ണു സുദെയൻ, വിസ്മയ, ശ്രീജിത്ത് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ക്യാമറ ലിയോ വിജേഷ്, ലാലു വടകര . എഡിറ്റിങ് കെ.എം ശൈലേഷ് . പ്രൊഡക്ഷൻ അരുൺ മുയിപ്പൊത്ത്.